
ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കേന്ദ്രബജറ്റ് ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരായിരുന്നെങ്കില്‍ നിങ്ങളുടെ 12 ലക്ഷത്തില്‍ 10 ലക്ഷവും നികുതിയായി സര്‍ക്കാരിന് നല്‍കേണ്ടിവരുമായിരുന്നു. ഇന്ത്യയുടെ വികസനത്തില്‍ മധ്യവര്‍ഗത്തിന് വലിയ പങ്കുണ്ടെന്നും നെഹ്റുവിന്റെ കാലത്ത് ആര്‍ക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കില്‍ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു. (Narendra Modi)
10-12 വര്‍ഷം മുന്‍പുവരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിങ്ങള്‍ 12 ലക്ഷം സമ്പാദിച്ചാല്‍ 2.60 ലക്ഷം രൂപ നികുതിയായി നല്‍കണമായിരുന്നുവെന്ന് മോദി പരിഹസിച്ചു. ബിജെപി സര്‍ക്കാരിന്റെ ഇന്നലത്തെ ബജറ്റിന് ശേഷം വര്‍ഷത്തില്‍ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരുരൂപ പോലും നികുതിയായി നല്‍കേണ്ടതില്ല. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്ക് ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.