ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ MLAയ്ക്ക് നേരെ കല്ലേറ്: 9 പേർ അറസ്റ്റിൽ | Stones

റോഡ് നിർമിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ആക്രമണത്തിൽ കലാശിച്ചത്
ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ MLAയ്ക്ക് നേരെ കല്ലേറ്: 9 പേർ അറസ്റ്റിൽ | Stones
Published on

ഗയ : ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയും നിലവിലെ എം.എൽ.എയുമായ അനിൽ കുമാറിന് നേരെ കല്ലേറുണ്ടായി. ഗയയിലെ ദിഗോറ ഗ്രാമത്തിൽ വെച്ചാണ് ഹിന്ദുസ്ഥാനി ആവാം മോർച്ച (HAM) സ്ഥാനാർത്ഥിയായ അനിൽ കുമാറിന് നേരെ ആക്രമണമുണ്ടായത്.(Stones pelted at MLA during election campaign in Bihar)

റോഡ് നിർമിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. കല്ലേറിൽ എം.എൽ.എയ്ക്കും അദ്ദേഹത്തിൻ്റെ പ്രവർത്തകർക്കും പരിക്കേറ്റു.

ആക്രമണവുമായി ബന്ധപ്പെട്ട് 9 പേരെ അറസ്റ്റ് ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആക്രമണം നടത്തിയ കൂടുതൽ പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി എന്നും ബിഹാർ എസ്.പി. ആനന്ദ് കുമാർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com