

തിരുവനന്തപുരം: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. നേതാവ് ഡോ. പി. സരിൻ. ജയിക്കാനറിയാത്തവർ വീണ്ടും വീണ്ടും ഇന്ത്യയെ തോൽപ്പിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.( P Sarin strongly criticizes Rahul Gandhi regarding Bihar polls )
"ജനത്തെ അറിയാത്തവർ ഏതോ ഭൂതകാലക്കുളിരിന്റെ പേരിൽ നയിക്കാൻ ഇനിയും മുന്നിൽ നിൽക്കരുത്," ഡോ. സരിൻ തുറന്നടിച്ചു. ബി.ജെ.പി.യുടെ തീവ്രവാദ വർഗീയ അജണ്ടകളെ തോൽപ്പിക്കാൻ, അതാത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികൾക്ക് വഴിമാറിക്കൊടുക്കുക എന്നത് മാത്രമാണ് ഇനി രാഹുൽ ഗാന്ധിക്ക് മുന്നിൽ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയം എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെയും ചോദ്യം ചെയ്യുന്നതാണ് സി.പി.എം. നേതാവിന്റെ ഈ വിമർശനം.