തിരുവനന്തപുരം: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻ.ഡി.എ.യുടെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി.യും എൻ.ഡി.എ.യും മുന്നോട്ട് വെക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.(Now it's Kerala's turn, says Rajeev Chandrasekhar)
ബിഹാറിലെ ജനങ്ങൾ ബി.ജെ.പി.യെയും എൻ.ഡി.എ.യെയും പിന്തുണച്ചു. കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്റെയും ആർ.ജെ.ഡി.യുടെയും 'ജംഗിൾ രാജ്' രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു.
ഇനി കേരളത്തിന്റെ ഊഴമാണ് എന്ന് രാജീവ് ചന്ദ്രശേഖർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പ്രവർത്തന മികവിനും വികസന രാഷ്ട്രീയത്തിനും നൽകിയ അംഗീകാരമായാണ് ബിഹാർ വിജയത്തെ ബി.ജെ.പി. സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.