പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തീപാറും പ്രചാരണമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാസഖ്യത്തിനായി രാഹുൽ ഗാന്ധിയും ബീഹാറിൽ സജീവമാണ്.(NDA will come to power again, says PM Modi)
ബിഹാറിൽ വീണ്ടും എൻ.ഡി.എ. അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ്സും ആർ.ജെ.ഡി.യും (RJD) ബിഹാറിലെ ജനങ്ങൾക്ക് നൽകിയത് വഞ്ചനയും വാഗ്ദാനങ്ങളുമാണ്. വോട്ടിനായി അവർ ഛഠ് ദേവിയെ അപമാനിച്ചതായും പ്രധാനമന്ത്രി ആരോപിച്ചു.
മഹാസഖ്യത്തിൻ്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ബീഹാറിൽ തുടരുകയാണ്. നളന്ദയിലും രാഘോപൂരിലുമായി റാലിയും പൊതുസമ്മേളനവും രാഹുൽ ഗാന്ധി നടത്തി. മഹാസഖ്യത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗയയിൽ എത്തിയ ഹിന്ദുസ്ഥാനി ആവാം മോർച്ച (HAM) സ്ഥാനാർത്ഥിയും എം.എൽ.എ.യുമായ അനിൽ കുമാറിനെ ഗ്രാമീണർ ആക്രമിച്ചു. സ്ഥാനാർത്ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. റോഡ് നിർമ്മിക്കാത്തതിനെ തുടർന്നാണ് ഗ്രാമീണർ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.