പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവേ, എൻ.ഡി.എയ്ക്ക് വ്യക്തമായ മേൽക്കോയ്മയുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ഇത് ദൃശ്യമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ എൻ.ഡി.എ. ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി, ജെ.ഡി.യു. (JDU) പട്‌ന ഓഫീസിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ 'കടുവ'യായി വിശേഷിപ്പിച്ചുകൊണ്ടുള്ള ബാനർ ഉയർന്നു.(JDU banner for Nitish Kumar, NDA shines)
ബാനറിലെ വാചകങ്ങൾ "ദളിതരുടെയും പിന്നാക്കക്കാരുടെയും അതിദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ട്" എന്നായിരുന്നു. 2025 മുതൽ 2030 വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നും ഈ ബാനറിൽ പറയുന്നു.
അതേസമയം, മഹാസഖ്യത്തിന്റെ വിജയം ഉറപ്പെന്ന് പ്രതികരിച്ച് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവും രംഗത്തെത്തി. ഇത്തവണ ബിഹാറിൽ രാഷ്ട്രീയമായ 'മാറ്റമുണ്ടാകും' എന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു.