എക്സ്ഇവി 9ഇ, ബിഇ 6; ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ | Mahindra's electric origin SU

എക്സ്ഇവി 9ഇ, ബിഇ 6;  ഒരു വര്‍ഷത്തിനുള്ളില്‍  വിപണിയില്‍ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ | Mahindra's electric origin SU
Updated on

കൊച്ചി: വിപണിയിലെത്തി ഒരുവര്‍ഷം കൊണ്ട് തന്നെ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകള്‍. കഴിഞ്ഞ നവംബറിലാണ് മഹീന്ദ്ര രണ്ട് പ്യുവര്‍ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ പുറത്തിറക്കിയത്. പിന്നാലെ ഇന്ത്യന്‍ ഇവി വിപണിയില്‍ വന്‍ തരംഗമാണ് ഇരുമോഡലുകളും സൃഷ്ടിച്ചത്. ഓരോ 10 മിനിറ്റിലും ഒരെണ്ണം എന്ന രീതിയില്‍, ഏകദേശം ഏഴ് മാസത്തിനുള്ളില്‍ 30,000-ല്‍ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളാണ് റോഡില്‍ എത്തിയത്. ഇത് വിപണിയിലെ പുതിയ നേട്ടമാണ്.

1000-ല്‍ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ 20,000 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ചിലത് ഏഴ് മാസത്തിനുള്ളില്‍ 50,000 കിലോമീറ്റര്‍ എന്ന നാഴികക്കല്ലും മറികടന്നു. 70 ശതമാനം വാഹനങ്ങള്‍ എല്ലാ മാസവും 1,000 കിലോമീറ്റര്‍ അധികം ഓടിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 65 ശതമാനം വാഹനങ്ങളും എല്ലാ പ്രവൃത്തി ദിവസവും വാഹനം നിരത്തിലിറക്കുന്നുണ്ട്. ഉടമകള്‍ മൊത്തത്തില്‍ 200 ദശലക്ഷം കിലോമീറ്ററിലധികം ഓടിച്ചുവെന്നതും ശ്രദ്ധേയമാണ്.

എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകളുടെ വിപണി അവതരണം 4 ബില്യണിലധികം കാഴ്ചക്കാരെ നേടി. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ വാഹനങ്ങളെന്ന സവിശേഷതയും ഇരു മോഡലുകള്‍ക്കുമുണ്ട്. നിലവില്‍ ആഡംബര വാഹന പ്രേമികള്‍ക്ക് പുറമേ ബിസിനസ് പ്രമുഖര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരുടെയും ഇഷ്ട ഇവി മോഡലും മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ തന്നെയാണ്. ഏത് കാലാവസ്ഥയിലും സുഗമമായ റൈഡിങാണ് മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 60 ശതമാനം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ക്കും 500 കിലോമീറ്ററിലധികം സിറ്റി റേഞ്ച് ലഭിക്കുന്നുണ്ടെന്ന് ഉടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകള്‍ സ്വന്തമാക്കുന്ന പത്തില്‍ എട്ടുപേരും മുമ്പ് ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഗെയിമിങ് രംഗത്തെ അതികായകരായ ബിജിഎംഐയില്‍ ആദ്യമായി ഫീച്ചര്‍ ചെയ്യപ്പെടുന്ന ഇന്ത്യന്‍ ഓട്ടോ ബ്രാന്‍ഡെന്ന നേട്ടം ബിഇ 6ലൂടെ സ്വന്തമാക്കിയ മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍, തങ്ങളുടെ 999 യൂണിറ്റ് ബിഇ 6 ബാറ്റ്മാന്‍ ലിമിറ്റഡ് എഡിഷന്‍ രണ്ട് മിനിറ്റിനുള്ളില്‍ വിറ്റഴിച്ചും പുതിയ ആഗോള റെക്കോഡ് സൃഷ്ടിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com