Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeAutoഒരു വര്‍ഷത്തില്‍ 50,000 കൈലാഖ് വിറ്റു; 50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

ഒരു വര്‍ഷത്തില്‍ 50,000 കൈലാഖ് വിറ്റു; 50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

🎙️ Latest Podcast

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് കൈലാഖ് ഉടമകളുടെ പക്കല്‍ എത്തിത്തുടങ്ങിയത്.

സബ്-4എം എസ് യു വി സെഗ്മെന്റില്‍ സുരക്ഷ, ഡ്രൈവിങ് ഡൈമാനിക്‌സ്, സാങ്കേതികവിദ്യ, മൂല്യം എന്നിവ കൊണ്ട് കരുത്താനായ പോരാളായി കൈലാഖ് മാറിയിരുന്നു. ഈ വര്‍ഷം കൈലാഖിന്റെ വേരിയന്റുകളുടെ എണ്ണം നാലില്‍നിന്നും ആറായി വിപുലീകരിക്കും.

ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കൈലാഖിന്റെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 50,000 രൂപ വരെയുള്ള പരിമിതകാല ഓഫറുകള്‍ സ്‌കോഡ നല്‍കുന്നു. കൂടാതെ, സ്‌കോഡയുടെ മെയിന്റനന്‍സിസ് 50% കിഴിവും ലഭിക്കും. ഈ ഓഫര്‍ ഫെബ്രുവരി 28 വരെയാണ് ലഭിക്കും. കൈലാഖ് വാങ്ങുന്നവര്‍ക്കെല്ലാം സമ്മാനവും ഉറപ്പാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.