
മുംബൈ: സ്‌കോഡ ഓട്ടോയ്ക്ക് 2025 സുപ്രധാന നാഴികക്കല്ലാണ്. 130 വര്‍ഷത്തെ ചരിത്രമുള്ള സ്‌കോഡ ഇന്ത്യയില്‍ പ്രവര്‍ത്തനം ആവേശകരമായ 25 ത്തിലെത്തി നില്‍ക്കുന്നു (Skoda Auto). ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ നിരവധി പ്രധാന ബ്രാന്‍ഡ്, ഉല്‍പ്പന്നം, നെറ്റ്വര്‍ക്ക്, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ടയര്‍ രണ്ട്, ടയര്‍ മൂന്ന് വിപണികളില്‍ സാന്നിധ്യ.ം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 165-ലധികം നഗരങ്ങളില്‍ നിന്ന് ഈ വര്‍ഷം 200-ലധികം നഗരങ്ങളില്‍ സാന്നിധ്യം സ്ഥാപിക്കാന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. 2021-ല്‍ 120 കസ്റ്റമര്‍ ടച്ച്പോയിന്റുകളില്‍ നിന്ന് ഇന്ന് 290-ലധികമായി കമ്പനി വളര്‍ന്നു, 2025 അവസാനത്തോടെ 350 ടച്ച്പോയിന്റുകള്‍ എന്ന ലക്ഷ്യത്തോടടുക്കുകയാണ്. കോര്‍പ്പറേറ്റ്, ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതില്‍ സ്‌കോഡ ശ്രദ്ധകേന്ദ്രീകരിക്കും.
ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, വിശ്വസ്തത വര്‍ദ്ധിപ്പിച്ച് വിശ്വാസം വളര്‍ത്തിയെടുക്കുന്നതിലൂടെ വാങ്ങലിന്റെയും ഉടമസ്ഥാവകാശ അനുഭവത്തിന്റെയും ഗുണനിലവാരത്തിലും സ്‌കോഡ ഓട്ടോ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ കാറുകൾക്കും സൂപ്പര്‍കെയര്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന ബ്രാൻഡാണ് സ്‌കോഡ , പിന്നീട് ഉടമസ്ഥതയുടെ രണ്ടാം വര്‍ഷത്തിന്റെ അവസാനത്തിലോ 30,000 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ ശേഷമോ (ഏതാണോ ആദ്യം) ഉപഭോക്താക്കള്‍ പതിവ് സര്‍വീസിനുള്ള പണം നൽകേണ്ടതുള്ളൂ. സ്‌കോഡ കാര്‍ സ്വന്തമാക്കുമ്പോള്‍ പൂര്‍ണ്ണ മനസ്സമാധാനം ഉറപ്പാക്കുന്ന വാറന്റി പാക്കേജുകളും മറ്റ് സേവന ഓഫറുകളും ഉണ്ട്.