
ഇന്ത്യയിൽ 25-ാം വാർഷികവും ആഗോളതലത്തിൽ 130-ാം വാർഷികവും ആഘോഷിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു. കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ എന്നിവ കൂടാതെ ഈ നാഴികക്കല്ലിനെയും ഇന്ത്യൻ വിപണിയോടുള്ള ബ്രാൻഡിന്റെ തുടർച്ചയായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന 25-ാം വാർഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്-റൺ എഡിഷനുകളിൽ ഉൾക്കൊള്ളുന്നു. കുഷാഖ്, സ്ലാവിയ എന്നിവയ്ക്കുള്ള മോണ്ടി കാർലോ, കൈലാഖിനുള്ള പ്രസ്റ്റീജ്, സിഗ്നേച്ചർ+ എന്നിവ പോലുള്ള നിലവിലെ ഹൈ-സ്‌പെക്ക് ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷനുകൾ.
'സൗജന്യ ആക്സസറീസ് കിറ്റ്, ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന പുതുപുത്തൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി, സ്‌പോർട്ടി ലുക്കും പ്രീമിയം ഫീച്ചറുകളും സംയോജിപ്പിച്ച ഈ സ്പെഷ്യൽ എഡിഷനുകൾ ഞങ്ങളുടെ ആരാധകരെ മനസ്സിൽ കണ്ടുകൊണ്ട് തയ്യാറാക്കിയതാണ്. ഞങ്ങളുടെ യാത്രയിൽ നിർണായക പങ്കുവഹിക്കുകയും ഉപഭോക്താക്കളുടെ മുൻഗണനകൾ കണക്കിലെടുത്ത് അതിനനുയോജ്യമായ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ആവേശപൂർവ്വം സ്വീകരിക്കുകയും ചെയ്ത നിങ്ങൾക്കുള്ള ഞങ്ങളുടെ സമർപ്പണമാണിത്. ഇന്നലെകളിൽ നിന്ന് ഇന്നിലൂടെ നാളെകളിലേക്ക് നീളുന്ന പാതകൾ താണ്ടാൻ എന്നും നിങ്ങൾക്കൊപ്പം!,'' എന്ന് ബ്രാൻഡിന്റെ 25-ആം വാർഷികത്തെക്കുറിച്ചും പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുകളുടെ ലോഞ്ചിനെക്കുറിച്ചും സംസാരിച്ച സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു,
ഈ എക്‌സ്‌ക്ലൂസീവ് പതിപ്പുകളുടെ എണ്ണം പരിമിതമാണ്. കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ ഓരോന്നിനും 500 യൂണിറ്റുകൾ മാത്രമേ ലഭ്യമാകൂ. കുഷാഖ്, സ്ലാവിയ മോണ്ടികാർലോ ലിമിറ്റഡ് എഡിഷനുകൾ 1.0 TSI (MT/AT), 1.5 TSI (DSG) കോൺഫിഗറേഷനുകളിൽ ലഭ്യമാകും, അതേസമയം കൈലാഖിന്റെ ലിമിറ്റഡ് എഡിഷന് 1.0 TSI പവറും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആയിരിക്കും.