
ആഗോളതലത്തില്‍ മുന്‍നിര മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് 2025 ജൂലൈ മാസത്തില്‍ 449,775 യൂണിറ്റുകളുടെ വില്‍പ്പന നടത്തി. 2024 ജൂലൈ മാസത്തില്‍ 370,274 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. 21% ന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗ്രാമ, നഗര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ 2025 ജൂലൈയില്‍ 339,827 വാഹന്‍ റീട്ടെയില്‍ രജിസ്‌ട്രേഷനുകള്‍ നടന്നു. വരാനിരിക്കുന്ന ഉത്സവ സീസണില്‍ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. ജൂലൈ മാസത്തില്‍ എല്ലാ സുപ്രധാന സെഗ്മെന്റുകളിലും കമ്പനി തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തി. ഡെസ്റ്റിന് 125, ക്‌സൂം 125 എന്നീ മോഡലുകള്‍ കരുത്താര്‍ന്ന പ്രകടനം കാഴ്ചവച്ചു.
മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ എച്ച്എഫ് ഡീലക്‌സ് പ്രൊ ലോഞ്ച് ചെയ്തുകൊണ്ട് ഹീറോ മോട്ടോകോര്‍പ് എച്ച്എഫ് ഡീലക്‌സ് പോര്‍ട്ടോഫോളിയോ വിപുലമാക്കി. ഹീറോ മോട്ടോകോര്‍പ് വിഡ 11226 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. ഒപ്പം 10489 വാഹന്‍ രജിസ്‌ട്രേഷനുകളുമുണ്ടായി. ഇവി വാഹന്‍ വിപണി വിഹികം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം വര്‍ധനവോടെ 10.2%മായി.
അടുത്തിടെ പുറത്തിറക്കിയ വിദ ഇവൂട്ടര്‍ വിഎക്‌സ്2ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്‌കൂട്ടറിന്റെ വിശ്വാസ്യതയും ഇലക്ട്രിക് നവീകരണവും സംയോജിപ്പിച്ചുകൊണ്ട് വിദ ഇവൂട്ടര്‍ പുതിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇതിന്റെ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) മോഡല്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിമാറ്റുന്നു.
ആഗോളതലത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ച വയ്ക്കുന്നത്.