Web Team

‘ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനാണ് എന്നെ സസ്‌പെൻഡ് ചെയ്തത്’: തിരുവല്ല സ്പാ പീഡനക്കേസിൽ...

തിരുവനന്തപുരം: തിരുവല്ലയിലെ സ്പായിൽ നടന്ന ക്രൂരമായ ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ പോലീസിനുള്ളിലെ വീഴ്ചകളെയും 'അവിശുദ്ധ ബന്ധങ്ങളെയും' രൂക്ഷമായി വിമർശിച്ച് ഉമേഷ് വള്ളിക്കുന്ന്. ഇതേക്കുറിച്ച് ചൂണ്ടിക്കാണിച്ചതിനാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(I was suspended for telling you all this, Umesh Vallikkunnu slams police in Thiruvalla spa...

‘വീഴ്ച ഉണ്ടായിട്ടില്ല’: മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം സംബന്ധിച്ച കേസിലെ പോലീസ്...

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസിന്റെ നടപടികളിലുണ്ടായ വീഴ്ചയെക്കുറിച്ച് തിരുവനന്തപുരം ഡിസിപി അന്വേഷണം തുടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ മൊഴി ഡിസിപി രേഖപ്പെടുത്തി. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു.(Investigation launched into...

മുംബൈ മേയർ സ്ഥാനത്തേക്ക് BJPയുടെ സ്ഥാനാർത്ഥി ഋതു താവ്ഡെ: ഡെപ്യൂട്ടി മേയർ...

മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ സ്ഥാനത്തേക്ക് ബിജെപി കോർപ്പറേറ്റർ ഋതു താവ്ഡെയെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. ശനിയാഴ്ച ബിഎംസി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ശിവസേനയുടെ പ്രതിനിധിയായ സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും.(Ritu Tawde is BJP's Mumbai Mayor pick) ഘാട്‌കോപ്പറിലെ വാർഡ് 132-ൽ നിന്നുള്ള മൂന്ന് തവണ...

ജമാഅത്തെ ഇസ്ലാമി വിവാദം: VD സതീശനും MV ഗോവിന്ദനും തമ്മിൽ വാക്പോര്;...

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ അനുകൂലിച്ചുകൊണ്ടുള്ള വി.ഡി. സതീശന്റെ പ്രസ്താവനയെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര് കനക്കുന്നു. ഇതിനിടെ, കാസർഗോഡ് നടക്കുന്ന നൂറാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം അവതരിപ്പിച്ച് സമസ്ത രംഗത്തെത്തി.(Jamaat-e-Islami controversy, War of words between VD Satheesan and MV Govindan) ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ല എന്ന വി.ഡി. സതീശന്റെ...

23 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളികൾ ചെന്നൈയിൽ പിടിയിൽ: പിടിയിലായവർ...

ചെന്നൈ: തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും വിമാനമാർഗ്ഗം കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികളെ ചെന്നൈ കസ്റ്റംസ് പിടികൂടി. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർഗോഡ്, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈടെക് ലഹരിക്കടത്ത് സംഘമാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം.(6 Malayalis arrested in Chennai with...

‘ഇതു കൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണെന്നും, വിളിച്ച ഉടൻ തന്നെ അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Questioning Adoor Prakash is politically motivated, KC Venugopal...

ഇ ബസ് തർക്കം പഴങ്കഥയായി: 23 ഇടറോഡുകളിൽ പുതിയ സർവ്വീസ് ആരംഭിച്ചു;...

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ 23 ഇടറോഡുകളിൽ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ് സർവീസുകൾ പുനരാരംഭിച്ചു. ഗതാഗത വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതിനെത്തുടർന്നാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സർവീസുകൾ റീഷെഡ്യൂൾ ചെയ്തത്. നഗരസഭയുടെ ആവശ്യം അംഗീകരിച്ച ഗതാഗത വകുപ്പിനും മന്ത്രി കെ.ബി. ഗണേഷ് കുമാറിനും മേയർ വി.വി. രാജേഷ് നന്ദി അറിയിച്ചു.(E-bus...

രാജ്യം നിശ്ചലമാക്കി ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക്: സേവനങ്ങൾ തടസ്സപ്പെടും...

ന്യൂഡൽഹി: മിനിമം കൂലി ഉറപ്പാക്കണമെന്നും തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ ഡ്രൈവർമാരും ഡെലിവറി തൊഴിലാളികളും ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നു. 'ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിൽ ഓല, ഉബർ, റാപ്പിഡോ, പോർട്ടർ തുടങ്ങിയ കമ്പനികളിലെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പങ്കുചേരുന്നത്.(App-based taxi-auto workers' strike brings country...

പാലായിൽ ഇത്തവണ ത്രികോണപ്പോര്: മാണി സി കാപ്പനും ജോസ് കെ മാണിയും...

കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ ഇത്തവണ പാലായിൽ ആവേശം ഇരട്ടിക്കുന്ന ത്രികോണ മത്സരത്തിനാകും വഴിയൊരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.(Assembly elections,...

ഇന്ത്യ-US വ്യാപാര കരാർ: വിരാമമായത് താരിഫ് തർക്കത്തിന് | India-US trade...

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ ആഴ്ച ഒപ്പുവെച്ച പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.(India-US...