Web Team

നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം: കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്...

തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും സംസ്ഥാനങ്ങൾ നൽകി വരുന്ന മിനിമം സപ്പോർട്ട് പ്രൈസ് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. അധിക സ്റ്റോക്കും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ബോണസ് നിർത്തലാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം...

‘പി.എം. കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച ചോദ്യങ്ങൾ പാർലമെൻ്റിൽ വേണ്ട’: കർശന നിർദേശവുമായി...

ന്യൂഡൽഹി: പി.എം. കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പി.എം.ഒ നിർദ്ദേശം നൽകിയത്.(No questions on PM CARES Fund in Parliament, PMO issues...

തിരുവല്ലയിൽ 19കാരനായ നഴ്സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ | Nursing...

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.(19-year-old nursing student found dead inside house in Thiruvalla) ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഫോൺ കഴിഞ്ഞ...

ചെമ്മാട് സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവം: അഞ്ചിലധികം പ്രതികളുണ്ടാകുമെന്ന് പോലീസ്; മുഖ്യസൂത്രധാരൻ...

മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കുകളുടെ മറവിൽ ലോറിയിൽ കടത്തിയ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അഞ്ചിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. നിലവിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.(Explosives seized from lorry in Malappuram, Police say there may be more than...

‘തുടർഭരണം വന്നാൽ ‘പാവപ്പെട്ടവർ’ എന്ന പ്രയോഗം ഇല്ലാതാകും, സച്ചിദാനന്ദൻ്റെയല്ല, ഈ പ്രപഞ്ചത്തിലെ...

കോഴിക്കോട്: എൽ.ഡി.എഫിന് വീണ്ടും ഭരണത്തുടർച്ച ലഭിച്ചാൽ പാവപ്പെട്ടവർ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്ന് എം.വി. ഗോവിന്ദൻ. അതോടെ 'പാവപ്പെട്ടവർ' വികസിത രാജ്യങ്ങളേക്കാൾ മേലെയായിരിക്കും ജനങ്ങളുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. (Will accept any criticism, MV Govindan on K Satchidanandan's statement) ഭരണത്തുടർച്ചയുണ്ടായാൽ കേരളത്തിലെ ജനങ്ങൾ വികസിത-അർദ്ധവികസിത രാജ്യങ്ങളെക്കാൾ ഉയർന്ന ജീവിതനിലവാരം കൈവരിക്കും. പാവങ്ങൾ...

‘ജനാധിപത്യത്തിൽ മുന്നണികൾ മാറിമാറി വരണം, ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, ഗുരുവിൻ്റെ തത്വങ്ങൾക്ക്...

തൃശൂർ: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കെ സച്ചിദാനന്ദൻ. ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരിക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ് താൻ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Fronts should alternate in democracy, says K Satchidanandan) ദീർഘകാലം അധികാരത്തിൽ തുടരുമ്പോൾ അറിയാതെ...

തമിഴ്‌നാട് സഖ്യത്തിൽ പോര്: DMK – കോൺഗ്രസ് തർക്കം രൂക്ഷം |...

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിൽ ഭിന്നത പുകയുന്നു. സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപീകരിക്കുന്നതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാണിക്കുന്ന കാലതാമസമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.(Fight in Tamil Nadu DMK-Congress alliance, dispute intensifies) തമിഴ്‌നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാങ്കറെ ഡി.എം.കെ നേതാക്കൾ പരിഹസിച്ചതോടെ തർക്കം പരസ്യമായ...

ബിഹാറിലെ ധർബംഗയിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു: നായകളുടെ കുരച്ചിൽ വഴിത്തിരിവായി,...

ധർബംഗ: ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ വികാസ് മാത്തോഎന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.(6-year-old girl raped and killed in Bihar) കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു...

‘ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ അനാസ്ഥ കാട്ടി, തിരുത്തണം’: CPIM സംസ്ഥാന നേതൃത്വം |...

തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയിൽ കീഴ്ഘടകങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സി പി ഐ എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിശ്ചയിച്ചതുപോലെ പരിപാടി പൂർത്തിയാക്കാൻ സാധിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടിക്ക് പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.(Subordinates have shown negligence in home visits, says CPIM state leadership) ജനുവരി 1...

മാവേലി എക്സ്‌പ്രസിൽ ടി.ടി.ഇക്ക് നേരെ അതിക്രമം: മട്ടാഞ്ചേരി സ്വദേശി പിടിയിൽ |...

ആലപ്പുഴ: തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസ്സിൽ ടി ടി ഇയെ മർദ്ദിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിൽ (24) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഇയാൾ ടി.ടി.ഇയെ കൈയ്യേറ്റം ചെയ്യാൻ തുനിഞ്ഞത്.(Assault on TTE on Maveli Express, Man arrested) ഞായറാഴ്ച...