തിരുവനന്തപുരം : ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിജിലൻസ് മേധാവി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Sabarimala flagpole reconstruction, Vigilance team to investigate will be known today)
2017-ൽ കൊടിമരത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ വിനിയോഗത്തിൽ ക്രമക്കേട്...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. കുടിശ്ശിക തീർത്തുനൽകുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് വന്നത്.(Relief for government employees, State government increases DA by 3%)
പുതുക്കിയ ഡിഎയുടെ ഒരു ഗഡു ഫെബ്രുവരി...
കാസർഗോഡ്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.(Social media influencer found dead, Police launch investigation)
ക്വാർട്ടേഴ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ചിന്നുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ...
കോഴിക്കോട്: ഇടതുമുന്നണിയിൽ ആർ.ജെ.ഡി നേരിടുന്ന അനീതിയെക്കുറിച്ച് പരസ്യമായി ആഞ്ഞടിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. മുന്നണി വിടുന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ താൻ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന നിർണ്ണായക പ്രഖ്യാപനവും നടത്തി.(No more contesting in elections, says Shreyams Kumar)
തിരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ്...
ആലപ്പുഴ: ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. എന്നാൽ, ഉടനടി പിന്തുടർന്ന പോലീസ് സംഘം പ്രതിയെ പിടികൂടി.(POCSO case accused flees from court, Police chase him and arrest him)
അമ്പലപ്പുഴ...
ന്യൂഡൽഹി:തീസ് ഹസാരി കോടതി മുറിക്കുള്ളിൽ അഭിഭാഷകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശക്തമായ നിലപാട് സ്വീകരിച്ചു. താൻ വാദിക്കാനെത്തിയ കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ നേരിട്ട് സമീപിക്കുകയായിരുന്നു.(Supreme Court seeks report on assault on lawyer in courtroom)
നീതിപീഠത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന ഇത്തരം...
കൊച്ചി: കേരളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അയൽവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.(Chendamangalam massacre, High Court grants bail to accused)
ജനുവരി 15-നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു,...
ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ബംഗളുരുവിൽ യുവതി ആത്മഹത്യ ചെയ്തു. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കർണാടകയിലെ ബീദർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.(Bengaluru Woman Forced Into Prostitution By In-Laws, Died By Suicide)
ബീദർ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയാണ് തന്ത്രിക്ക് വേണ്ടി ഓൺലൈനായി ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വാദം നാളെ നടക്കും.(Defense argument completes in Thanthri's bail plea in Sabarimala gold theft case)
ക്ഷേത്രത്തിലെ...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി തന്റെ 37 വർഷത്തെ ഭരണകാലയളവിൽ ആദ്യമായി വ്യോമസേനാ കമാൻഡർമാരുടെ വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നു. 1989-ൽ ചുമതലയേറ്റ ശേഷം ഖമേനി മുടങ്ങാതെ പങ്കെടുക്കാറുള്ള സൈനിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. അമേരിക്കയുമായുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.(Khamenei...