Web Team

‘ട്രംപിന് മുന്നിൽ കേന്ദ്രം കീഴടങ്ങി, രാജ്യം ദുർഘടമായ പാതയിൽ, സ്വന്തം കരുത്ത്...

ന്യൂഡൽഹി: രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ, അവയെ അതിജീവിക്കാനുള്ള യാതൊരു മാർഗരേഖയും കേന്ദ്ര ബജറ്റിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.(The country is on a difficult path, says Rahul Gandhi on...

എൻജിനീയറിങ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസ്: പ്രതിയുടെ ജീവപര്യന്തം തടവ്...

കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷാവിധി കേരള ഹൈക്കോടതി ശരിവെച്ചു. വടക്കേക്കാട് സ്വദേശി നിതീഷിന് തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും നിലനിൽക്കുമെന്ന് കോടതി ഉത്തരവിട്ടു.(Engineering student murder case, High Court upholds life imprisonment...

നൃത്ത പരിശീലനത്തിനിടെ തളർന്നുവീണു: വിഷപ്രാണിയുടെ കടിയേറ്റ 9 വയസ്സുകാരിക്ക് ദാരുണാന്ത്യം |...

നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കലിൽ വിഷ പ്രാണിയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശിനി എം. രക്ഷമിതയാണ് മരണത്തിന് കീഴടങ്ങിയത്. കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത.(Tragic end for 9-year-old girl who collapsed during dance practice after being bitten by a venomous...

ആഗോള അഴിമതി ധാരണ സൂചിക 2025: തുടർച്ചയായ എട്ടാം തവണയും ഡെന്മാർക്ക്...

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള 182 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഗോള അഴിമതി ധാരണ സൂചിക തയ്യാറാക്കിയിരിക്കുന്നത്. പൂജ്യം മുതൽ 100 വരെയുള്ള മാർക്കുകൾ നൽകിയാണ് രാജ്യങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്.(Global Corruption Perceptions Index 2025, Denmark tops for eighth consecutive time) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യ ഇത്തവണ നേരിയ പുരോഗതി രേഖപ്പെടുത്തി. റാങ്ക്...

ലോക്സഭാ സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം: ഓം ബിർളയെ നീക്കാൻ പ്രതിപക്ഷത്തിന്...

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഔദ്യോഗിക നടപടികളുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തതും സഭയിൽ സ്പീക്കർ അസത്യമായ പ്രസ്താവനകൾ നടത്തിയെന്നതുമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആരോപണങ്ങൾ. സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെ നീക്കാനുള്ള നോട്ടീസ് പ്രതിപക്ഷം ലോക്സഭാ സെക്രട്ടറി...

നരവനെയുടെ പുസ്തക വിവാദം: പ്രസാധകർക്ക് ഡൽഹി പോലീസിൻ്റെ നോട്ടീസ്; രാഹുലിനെതിരെ BJP,...

ന്യൂഡൽഹി: എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഭാഗമായി പ്രസാധകരായ പെൻഗ്വിൻ ബുക്ക്സിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നോട്ടീസ് നൽകി.(Naravane's book controversy, Delhi Police issues notice to publishers) പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പിൽ പെൻഗ്വിൻ ബുക്സിന്റെ ലോഗോ അടക്കമുള്ളവ ഉണ്ടായിരുന്നു. പ്രസിദ്ധീകരണത്തിന്...

പാലക്കാട് പുതിയ പാർട്ടി രൂപീകരിക്കാൻ CPM വിമതർ: ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പോ?...

പാലക്കാട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ സിപിഎം വിമതർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. 'ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി' എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സിപിഎം വിരുദ്ധ ചേരികളെ ഒന്നിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.(CPM rebels to form new party in...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോഴിക്കോട്...

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന കേസിൽ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 21 ദിവസത്തിലേറെയായി മഞ്ചേരി ജയിലിൽ റിമാൻഡിലായിരുന്നു ഇവർ. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷിംജിത സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak's death, Accused Shimjitha granted bail) അന്വേഷണവുമായി സഹകരിക്കണമെന്ന...

രാജ്യം പണിമുടക്കിലേക്ക്: കേരളത്തിൽ ‘ബന്ദ്’ പ്രതീതി | National strike

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക് നീണ്ടുനിൽക്കുക. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ സംയുക്തമായി രംഗത്തിറങ്ങുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും നിശ്ചലമാകാൻ സാധ്യതയുണ്ട്.(National strike to start in midnight...

‘കൊല ചെയ്യപ്പെട്ടില്ല എങ്കിൽ’ എന്നത് ‘അതിജീവിച്ചാൽ’ എന്നായി: സമൂഹ മാധ്യമ പോസ്റ്റിൽ...

തിരുവനന്തപുരം: തുടർഭരണത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കിടെ കെ സച്ചിദാനന്ദൻ്റെ സമൂഹ മാധ്യമ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ജയിൽ കഥകൾ പുരോഗമിക്കുന്നു എന്ന് പറയുന്ന കുറിപ്പിലെ അവസാന വരികളാണ് വിമർശനത്തിന് ഇടയാക്കിയത്.(K Satchidanandan corrects social media post ) ഈ പോസ്റ്റ് ആദ്യം അവസാനിപ്പിച്ചത് "കൊല ചെയ്യപ്പെട്ടില്ല എങ്കിൽ" എന്ന വരികളോടെയായിരുന്നു. പിന്നാലെ 15 മിനിറ്റിനകം അദ്ദേഹം...