Web Team

പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: വ്യാപക അന്വേഷണവുമായി പോലീസ് |...

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് മെസ്സിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ പോലീസ്. മോഷണം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. (Elephant tusks theft at Pangode military camp, Police launch extensive investigation) ക്യാമ്പിനുള്ളിൽ പരിശോധന നടത്തുന്നതിന് പോലീസിന് പരിമിതികളുള്ളതിനാൽ സൈനിക...

പുന്നപ്രയിൽ 14കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവം: നാലാം പ്രതിക്കായി...

ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ ഉപദ്രവിച്ച നാലാമത്തെ പ്രതിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.(14-year-old girl raped by father and relatives, Search intensifies for...

മരണത്തിലും മാതൃകയായി മാലാഖക്കുഞ്ഞ് ആലിൻ: വീട്ടിൽ പൊതുദർശനം ആരംഭിച്ചു, ഔദ്യോഗിക ബഹുമതികളോടെ...

പത്തനംതിട്ട: അവയവദാനത്തിലൂടെ 5 പേർക്ക് പുതുജീവൻ നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ന് നാട് വിടചൊല്ലും. പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.(Alin Sherin Abraham becomes Kerala's youngest organ donor, funeral begins at home) മല്ലപ്പള്ളിയിലെ സ്വകാര്യ...

‘നിലവിൽ ഉള്ളതിലധികം എണ്ണ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങില്ല, ഉറപ്പ് നൽകി’:...

മ്യൂണിച്ച്: റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യയിൽ നിന്ന് പുതിയതായി എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യ വാഷിംഗ്ടണിന് ഉറപ്പ് നൽകിയതായി മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ മാർക്കോ റൂബിയോ വെളിപ്പെടുത്തി. മോദി സർക്കാരും അമേരിക്കയിലെ പുതിയ ട്രംപ് ഭരണകൂടവും തമ്മിലുണ്ടാക്കിയ വ്യാപാര ധാരണകളുടെ പശ്ചാത്തലത്തിലാണ്...

‘CPM ഒരു ഒറ്റയാൻ്റെ പാർട്ടിയല്ല, രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ല’:...

കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ രംഗത്ത്. പാർട്ടി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും സിപിഎം ഏതെങ്കിലും ഒരു ഒറ്റയാന്റെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ, വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.(No one...

ശബരിമല കൊടിമര പുനർനിർമ്മാണം: വിജിലൻസ് അന്വേഷണം ഊർജിതം; ഷാജി കൈലാസും രഞ്ജി...

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole reconstruction, Suresh Gopi will give his statement) ഷാജി കൈലാസ്, രഞ്ജി പണിക്കർ, ജി. സുരേഷ് കുമാർ എന്നിവർ മൊഴി...

SIയെ കുത്തിയ പ്രതിയുടെ പക്കൽ പോലീസുകാരൻ്റെ ഫോട്ടോ: ലക്ഷ്യം വെച്ചത് മറ്റ്...

കോഴിക്കോട്: ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പ്രമോദിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ. മുൻപ് തന്നെ അറസ്റ്റ് ചെയ്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരോടുള്ള പക വീട്ടാനാണ് പ്രതി സ്റ്റേഷനിലെത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.(Did the suspect who stabbed the SI target two other people?) നിലവിൽ ടൗൺ സ്റ്റേഷനിൽ...

മാളിനുള്ളിൽ പോലീസുകാരനെ മർദ്ദിച്ച സംഭവം: SFIക്കാർക്കെതിരെ നടപടി വൈകുന്നു | SFI

തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പോലീസിനുള്ളിൽ വ്യാപക പ്രതിഷേധം. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയുമാകും തുടർ നടപടികളെന്നാണ് പോലീസ് പറയുന്നത്.(Policeman beaten up inside mall, Action against SFI members delayed) മർദ്ദനമേറ്റ പോലീസുകാരനെതിരെ എസ്എഫ്ഐക്കാരുടെ പരാതിയിൽ...

ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അയൽരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് എന്നിവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അറിയിച്ചു. ചൈനീസ് പ്രസിഡന്റിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.(Tarique...

ഇന്ന് മഹാശിവരാത്രി: ജനലക്ഷങ്ങൾ ആലുവ മണപ്പുറത്തേക്ക്, ഗതാഗത നിയന്ത്രണം | Maha...

കൊച്ചി: ആലുവ മണപ്പുറം മഹാശിവരാത്രി ആഘോഷങ്ങൾക്കായി സർവ്വസജ്ജമായി. പിതൃപുണ്യത്തിനായി പെരിയാറിന്റെ തീരത്തേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാൽ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെടുന്നത്.(Today is Maha Shivratri, Lakhs of people flock to Aluva Manappuram) ഞായറാഴ്ച അർദ്ധരാത്രിയോടെ ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കും. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ബലിയിടാം....