വാഷിംഗ്ടൺ: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-processed foods health risks) മനുഷ്യശരീരത്തിൽ സിഗരറ്റിന് സമാനമായ ആസക്തിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പഴങ്ങളോടും പച്ചക്കറികളോടും ഉള്ളതിനേക്കാൾ കൂടുതൽ സാമ്യം ഇത്തരം ഭക്ഷണങ്ങൾക്ക് സിഗരറ്റിനോടാണെന്നും, അതിനാൽ പുകയില ഉൽപ്പന്നങ്ങളെ...
വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഹൗസ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും സമ്മതിച്ചു (Bill Clinton Epstein Investigation). കോൺഗ്രസിനെ അവഹേളിച്ചുവെന്ന കുറ്റത്തിന് ഇവർക്കെതിരെ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് നാടകീയമായ ഈ തീരുമാനം....
ഗാസ: നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിർത്തി തുറന്നു (Rafah Crossing). ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് അടച്ചുപൂട്ടിയ ഈ ഏക കരമാർഗ്ഗം തുറന്നത് ആയിരക്കണക്കിന് മുറിവേറ്റവർക്കും രോഗികൾക്കും വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, അതിർത്തി തുറന്ന ആദ്യദിനം കേവലം അഞ്ച് രോഗികൾക്ക് മാത്രമാണ് ചികിത്സയ്ക്കായി പുറത്തുപോകാൻ...
ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran-US Nuclear Talks). മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ചർച്ചകൾക്കുള്ള കൃത്യമായ രൂപരേഖ തയ്യാറാകുമെന്നും മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക...
വിറ്റാമിനുകളായ സി. കെ, അമിനോ ആസിഡുകള്‍, മഗ്‌നീഷ്യം, ഫ്‌ലേവനോസ്സുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് കടുക്ക (Kadukka benefits). ചുമ, ദഹനക്കേട്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ വളരെ ഫലപ്രദമാണ്. ഇത് ശരീരഭാരം കുറയ്ക്കുകയും, പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും, ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും അവശ്യമരുന്നുകൾക്ക് ഉപയോഗിക്കുന്ന കടുക്ക വലിയ മരമായാണ് വളരുന്നത്.
ഭക്ഷണ...
പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അന്തസ്സോടെ ജീവിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന് കാണിച്ചു തരികയാണ് 89 വയസ്സുകാരിയായ കമലാബെൻ മേത്ത (89-year-old vendor). മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ മുത്തുമാലകളും വളകളും വിൽക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോൾ സാമഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.
മീത തുഷിത് ഷാ എന്ന യാത്രക്കാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ...
വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയും സ്വകാര്യ ജീവിതത്തെ പരിഹസിക്കുകയും ചെയ്ത മേലധികാരിക്കെതിരെ ഐടി ജീവനക്കാരൻ രംഗത്ത്. റെഡ്ഡിറ്റിലെ 'r/developersIndia' എന്ന ഗ്രൂപ്പിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഈ ജീവനക്കാരൻ തന്‍റെ സ്ഥാപനത്തിലെ സാഹചര്യങ്ങൾ തുറന്നു പറഞ്ഞത് (IT workplace Abuse).
തന്‍റെ വിവാഹ നിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രണ്ട് മാസം മുമ്പ് തന്നെ ജീവനക്കാരൻ മാനേജ്‌മെന്‍റിനെ...
ഗുഹകൾ പലതരമുണ്ട്, വലുതും ചെറുതുമായി ഗുഹകൾ നമ്മുടെ കൊച്ചു കേരളത്തിൽ നിരവധിയാണ്. എന്നാൽ കേരളത്തേക്കാൾ വലിപ്പമുള്ള ഒരു ഗുഹയുണ്ടെന്ന് അറിയാമോ? കേരളത്തെ തന്നെ വിഴുങ്ങുവാൻ കെൽപ്പുള്ള മാമത്ത് ഗുഹ (Mammoth Cave), ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണിത്.
മാമോത്ത് ഗുഹയുടെ നിലവിലെ നീളം 426 മൈലാണ്, അതായത് 686 കിലോമീറ്റർ. ഈ നീളം ഇതുവരെ മനുഷ്യർ...
പാതിരാത്രി സെമിത്തേരിയിലേക്ക് ഒരു ബിരിയാണിയുടെ ഓർഡർ ലഭിക്കുന്നു. അവിടേക്ക് ബിരിയാണിയുമായി എത്തിയപ്പോൾ അകത്തേക്ക് വരാൻ ഓർഡർ നൽകിയ യുവതി ആവശ്യപെടുന്നു. കാര്യം കുറച്ചു വ്യത്യസ്തമാണെങ്കിലും ഡെലിവറി ഏജന്റ് സാഹചര്യം കൈകാര്യം ചെയ്ത രീതിയാണ് ശ്രദ്ധേയമാകുന്നത് (Biriyani order to Cemetery).
'ഡിന്നർ ഇന്‍ ഗ്രേവിയാർഡ്' എന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പാതിരാത്രിയിൽ ഒരു...
മിർസാപൂർ: ഉത്തർപ്രദേശിലെ ജാമുയി ബസാർ മേഖലയിൽ റെയിൽവേ പാലത്തിന് മുകളിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു (Uttar Pradesh Train Accident). അഹ്‌റൗറ സ്വദേശിയായ ചന്ദ്രി ദേവി (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ചുനാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റെയിൽവേ പാലത്തിലായിരുന്നു അപകടം നടന്നത്. കുടുംബകലഹത്തെ തുടർന്ന് ഞായറാഴ്ച രാത്രി വീട്ടിൽ...