News Desk

കോഴിക്കോട്ട് വീണ്ടും നിപ: രോഗിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ നിരവധിപേർ;...

കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗബാധിതനായ വ്യക്തി ബിസിനസ് ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത ഒരു ഗോഡൗൺ സ്വയം വൃത്തിയാക്കിയിരുന്നു. ഈ...

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം; 21 ഇന്ത്യൻ നാവികരെ...

ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈലാക്രമണത്തെ തുടർന്ന് 21 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി (Oman Coast Attack(). എന്നാൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിച്ചിരുന്ന...

നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണു ; യുവാവിന് ദാരുണാന്ത്യം |...

പാലക്കാട് : ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി (Nelliampathy Accident). മരപ്പാലം സന്ദർശിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണതാണ് അപകടത്തിന് കാരണമായത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മരപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന യുവാവ് അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്, മെഡിക്കൽ കോളജിലേക്ക് മാറ്റും;...

കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് (Kozhikode Nipah Case). കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43 വയസുകാരന്റെ സ്രവപരിശോധനയിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതായി അറിയുന്നത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള...

മെസ്സി അടക്കമുള്ള അർജന്റീന താരങ്ങളുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർന്നു; ലോകകപ്പിന് മുൻപേ...

ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി അർജന്റീന ഫുട്ബോൾ ടീമിനെ ആശങ്കയിലാഴ്ത്തുന്ന സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു (Argentina Football Team Passport Data Leak). അമേരിക്കയിൽ നടന്ന സന്നാഹ മത്സരത്തിനിടെ ടീമിലെ എല്ലാ താരങ്ങളുടെയും പാസ്‌പോർട്ട് വിവരങ്ങൾ പുറത്തായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐസ്‌ലാൻഡിനെതിരായ പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിന് മുമ്പ് അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക...

വിജയ്‌യുടെ ഡൽഹി നീക്കം ശ്രദ്ധേയമാകുന്നു; രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച...

ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ടിവികെ (TVK) അധ്യക്ഷൻ സി. ജോസഫ് വിജയ് ഡൽഹി സന്ദർശനത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി (Vijay Delhi Visit). സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ ഭാഗമായാണ്...

ബിജെപി വിട്ട് എൻ.കെ. സുധീർ കോൺഗ്രസിലേക്ക് മടങ്ങിയെത്തി; ‘ഇത് സ്വന്തം കുടുംബത്തിലേക്കുള്ള...

എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ (BJP) ചേർന്ന പ്രമുഖ ദളിത് നേതാവും മുൻ കെപിസിസി (KPCC) സെക്രട്ടറിയുമായ എൻ.കെ. സുധീർ വീണ്ടും കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തി (N K Sudheer returns to Congress party). തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സുധീർ കോൺഗ്രസിലേക്കുള്ള ഈ പുനഃപ്രവേശന വിവരം പരസ്യമാക്കിയത്. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ...

വയനാട് കാട്ടാന ആക്രമണം: കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ...

വയനാട്: വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകനായ രാജു കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും നടത്തിയ ചർച്ച വിജയകരം (Wayanad wild elephant attack Raju death compensation). കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് ആകെ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതായി മാനന്തവാടി എംഎൽഎ...

വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഒന്നുമറിയാതെ പിഞ്ചുകുഞ്ഞ്; കൃത്യസമയത്ത് ബസ് നിർത്തി ജീവൻ...

റിപ്പോർട്ട് :  അൻവർ ഷരീഫ്  മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിൽ റോഡിന് നടുവിൽ ഇരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ചീറിപ്പാഞ്ഞു വന്ന വാഹനങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ (Malappuram Kondotty Pulikkal baby rescue news). പുളിക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന 'സഫാ മർവ' (Safa Marwa) ബസ്സിലെ ഡ്രൈവർ രാമൻ, കണ്ടക്ടർ നവാസ്...

കണ്ണൂർ വിമാനത്താവളത്തിൽ മുംബൈ വിമാനത്തിന് ബോംബ് ഭീഷണി; ശുചിമുറിയിൽ ഭീഷണിക്കത്ത്, പരിശോധന...

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന് നേരെ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ ഇൻഡിഗോ (Kannur airport bomb threat IndiGo flight) വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷം ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS) ഡോഗ് സ്ക്വാഡും വിമാനത്തിനുള്ളിൽ വ്യാപകമായ...