News Desk

തോൽക്കുന്നവർക്ക് പദവികളില്ല, സ്വയം പ്രഖ്യാപനം വേണ്ട; സ്ഥാനാർത്ഥി മോഹികൾക്ക് കെ.സി. വേണുഗോപാലിന്റെ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം (KC Venugopal). തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷകർ പങ്കെടുത്ത പ്രചാരണ സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജനവിധി എതിരാകുന്നവരെ മറ്റ് ബോർഡ്-കോർപ്പറേഷൻ പദവികളിലേക്കോ പാർട്ടി...

ഇറ്റലിയുടെ പോരാട്ടം വിഫലം; ലോകകപ്പിൽ ഇംഗ്ലണ്ടിന് 24 റൺസ് വിജയം |...

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ റൺമഴ പെയ്ത മത്സരത്തിൽ ഇറ്റലിയെ തകർത്ത് ഇംഗ്ലണ്ട് കരുത്തുകാട്ടി (England vs Italy T20 World Cup 2026). ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലിക്ക് 20 ഓവറിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും കരുത്തരായ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇറ്റലിക്ക് കഴിഞ്ഞു. 203...

ആലിൻ ഷെറിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടെ അവയവദാന കേന്ദ്രത്തിന് ആലിന്റെ...

മല്ലപ്പള്ളി: മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബത്തിന് ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയൻ (Alin Sherin Abraham Organ Donation). തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി 15 മിനിറ്റോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി രാജു...

എ.ഐ 50% ജോലികൾ ഇല്ലാതാക്കും, പകരം പുതിയവ സൃഷ്ടിക്കും ! |...

ന്യൂഡൽഹി: ഭാവിയിൽ നിലവിലുള്ള തൊഴിലുകളുടെ പകുതിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം ഇല്ലാതാകുമെന്ന് സമ്പാർക് ഫൗണ്ടേഷൻ സ്ഥാപക ചെയർമാനും എച്ച്.സി.എൽ ടെക്നോളജിയുടെ മുൻ സി.ഇ.ഒയുമായ വിനീത് നായർ (Vineet Nayar AI Jobs). എന്നാൽ ഇതേ സാങ്കേതികവിദ്യ തന്നെ 50 ശതമാനം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ ഇംപാക്ട് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലികൾ...

ഹംപി കൂട്ടബലാത്സംഗവും കൊലപാതകവും: മൂന്ന് പ്രതികൾക്കും വധശിക്ഷ; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന്...

ബംഗളൂരു: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ (Hampi Rape Case Verdict). ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും ക്രൂരമായി പീഡിപ്പിക്കുകയും വിനോദസഞ്ചാരിയായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മല്ലേഷ്, സായ്, ശരണപ്പ എന്നിവർക്കാണ് ഗംഗാവതി സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേസ് 'അപൂർവ്വങ്ങളിൽ അപൂർവ്വമാണ്' (Rarest of...

യൂബറിനെതിരെ അനിശ്ചിതകാല സമരം നാളെ മുതൽ; ടാക്സി സേവനങ്ങൾ തടസ്സപ്പെട്ടേക്കാം |...

തിരുവനന്തപുരം: യൂബർ കമ്പനിയുടെ കമ്മീഷൻ വർദ്ധനവിനും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുമെതിരെ സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ നാളെ (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കുന്നു (Uber Strike Kerala 2026). കേരള സ്റ്റേറ്റ് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ (KSOTDU) നേതൃത്വത്തിലാണ് പ്രതിഷേധം. നിലവിൽ കമ്പനി ഈടാക്കുന്ന 25 മുതൽ 30 ശതമാനം വരെയുള്ള...

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കറുത്ത ബലൂണുകൾ പറത്തി മഹിളാ...

കോട്ടയം: വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan Kottayam Visit) നേരെ യൂത്ത് കോൺഗ്രസ്, കെഎസ് യു, മഹിളാ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ കനത്ത പ്രതിഷേധം ഉണ്ടായത്. ഹെലികോപ്റ്റർ മാർഗ്ഗം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ മഹിളാ...

ശിവകാർത്തികേയൻ – ശിവകുമാർ മുരുകേശൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പുറത്ത്;...

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "അമരൻ" എന്ന ചിത്രത്തിന് ശേഷം കമൽ ഹാസൻ്റെ രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രം "സിയോൺ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശിവകാർത്തികേയൻ്റെ 26 മത് ചിത്രമായി ഒരുങ്ങുന്ന "സിയോൺ" രചിച്ച് സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ ആണ്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനും...

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി...

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടി രൂപയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്. കേരളത്തിന്റെ നിർമ്മാണ-വാണിജ്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഹൈലൈറ്റ് ഗ്രൂപ്പ് വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാർക്കാണ് ആഡംബര കാറുകളടക്കം മൊത്തം 20 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങൾ സമ്മാനമായി നൽകിയത്. കേരളത്തിലാദ്യമായിട്ടാണ് ലാൻഡ്...

സി.കെ. നായിഡു ട്രോഫി: കേരളം – ഝാർഖണ്ഡ് മത്സരം സമനിലയിൽ

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും ഝാർഖണ്ഡുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 336 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ അഞ്ച് വിക്കറ്റിന് 344 റൺസെന്ന നിലയിൽ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. സെഞ്ച്വറി...