പാലക്കാട്: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ വേനൽമഴയിലും കാറ്റിലും പരക്കെ നാശനഷ്ടം (Kerala Summer Rain). അട്ടപ്പാടിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ച് കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
പാലക്കാടിന് പുറമെ ഇടുക്കി ജില്ലയിലും കാറ്റും മഴയും വൻ നാശം...
ബംഗളൂരു: ബംഗളൂരു ബൊമ്മസാന്ദ്രയിലെ ബിടിഎൽ നഴ്‌സിംഗ് കോളേജിൽ രണ്ടാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിയായ ആദിത്യനെ (19) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Adithyan Death Bengaluru). അതേസമയം , തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് പ്രദീപ് ബംഗളൂരു ഹെബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബുധനാഴ്ച...
ഷാജഹാൻപൂർ (യുപി): ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ വ്യാഴാഴ്ച നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു (Shahjahanpur Road Accident). മരിച്ചവരിൽ ,ഒരു നവവധുവിന്റെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് മടങ്ങിയവരും, ഒരേ കുടുംബത്തിലെ നാല് പേരും ഉൾപ്പെടുന്നു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് രണ്ട് ദുരന്തങ്ങൾക്കും കാരണമായത്.
ഖുട്ടാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാജഹാൻപൂർ-പാലിയ റോഡിലായിരുന്നു ആദ്യ...
തൃശൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത രണ്ട് പോലീസുകാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു (Thrissur Police Suspension). അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അമൽദേവ്, മുഹിബ് റഹ്മാൻ എന്നിവർക്കെതിരെയാണ് നടപടി. തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ ആണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ...
കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിലെ റോൾപ്പ ജില്ലയിൽ യാത്രാ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു (Nepal Jeep Accident). വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ഏകദേശം 700 മീറ്റർ ആഴത്തിലുള്ള ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു.
ഇടുങ്ങിയ മലയോര പാതയിലൂടെ സഞ്ചരിക്കവെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്...
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ ബോട്ട് അപകടത്തിൽ നാല് വിനോദസഞ്ചാരികൾ മരിച്ചു (Madhya Pradesh Boat Accident). ജബൽപുർ ജില്ലയിലെ പ്രശസ്തമായ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ചയായിരുന്നു അപകടം. അണക്കെട്ടിൽ സവാരിക്കിറങ്ങിയ 31 അംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 15 പേരെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി.
ബോട്ടിന്റെ അനുവദനീയമായ ശേഷിയേക്കാൾ കൂടുതൽ ആളുകൾ ഒരേസമയം കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ്...
തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെത്തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയും അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ച് നൽകുന്നു (Nithin Raj Case). വീടിന്റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവ്വഹിച്ചു.നിതിൻ രാജിന്റെ കുടുംബാംഗങ്ങൾ നിർദ്ദേശിച്ച സ്ഥലത്ത്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ ഓഫീസിൽ നിന്ന് തയ്യാറാക്കിയതാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും അവർ കുറ്റപ്പെടുത്തി. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മമതയുടെ പ്രതികരണം. സംസ്ഥാനത്ത് 226-ൽ അധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് തന്നെ...
തെഹ്റാൻ: ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പരാജയപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ (Iran US Conflict). 'ദേശീയ പേർഷ്യൻ ഗൾഫ് ദിന'ത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉപരോധത്തിലൂടെ ഇറാനെ തളർത്താമെന്നത് വാഷിങ്ടണിന്റെ വ്യാമോഹം മാത്രമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എണ്ണവില കുതിക്കുന്നു;...
ശ്രാവസ്തി (യുപി): ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം നടന്ന വൻ മനുഷ്യക്കടത്ത് ശ്രമം പോലീസ് പരാജയപ്പെടുത്തി (Human Trafficking India Nepal). പ്രായപൂർത്തിയാകാത്ത രണ്ട് നേപ്പാൾ സ്വദേശിനികളെയാണ് സംയുക്ത ഓപ്പറേഷനിലൂടെ പോലീസ് രക്ഷപ്പെടുത്തിയത്. പോലീസ്, സശസ്ത്ര സീമ ബൽ (എസ്എസ്ബി), 'ദെഹത് ഇന്ത്യ' എന്ന എൻജിഒ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതിർത്തി കടത്തി...