മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാറിന്റെ ദാരുണാന്ത്യത്തിന് കാരണമായ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം (Ajit Pawar Death Investigation). ചാർട്ടർ വിമാനക്കമ്പനിയായ വി.എസ്.ആർ വെഞ്ചേഴ്സിനെതിരെ (VSR Ventures) നടപടിയെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അജിത്തിന്റെ അനന്തരവനും എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവുമായ രോഹിത് പവാർ ആരോപിച്ചു.
വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ...
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ മോശം ഫോം ഇന്ത്യയ്ക്ക് തലവേദനയാകുന്നു (Abhishek Sharma T20 World Cup). നെതർലൻഡ്‌സിനെതിരായ നിർണ്ണായക മത്സരത്തിൽ നേരിട്ട മൂന്നാം പന്തിൽ തന്നെ ബൗൾഡായി താരം പുറത്തായി. ഇതോടെ ലോകകപ്പിൽ താരം കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്താകുന്ന (Hat-trick Ducks) ദൗർഭാഗ്യകരമായ റെക്കോർഡും അഭിഷേകിന്റെ...
മലപ്പുറം: ചേലേമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ ലഹരി റെയ്ഡിൽ 525 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി (Malappuram MDMA Seizure). പൈങ്ങോട്ടൂർ സ്വദേശി സി.സി. ഹാഷിഖ് (ചെട്ടിയാട്ടിൽ വീട്ടിൽ) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2.25 ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇഐ...
കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (SFI Leader Abhinand Death). എസ്എഫ്ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റും കോട്ടുക്കൽ സ്വദേശിയുമായ അഭിനന്ദിനെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അഭിനന്ദിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക...
തിരുവനന്തപുരം: സംസ്ഥാനത്തെ പൗരന്മാർക്ക് ആധികാരികമായ തിരിച്ചറിയൽ രേഖ ഉറപ്പാക്കുന്നതിനായി 'കേരള നേറ്റിവിറ്റി കാർഡ്' ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി (Kerala Nativity Card Bill). ഒരാൾ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നിലവിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പരിഷ്കരിച്ച രൂപമാണിത്. പൗരത്വ ഭേദഗതി നിയമം (CAA), വോട്ടർ പട്ടിക പരിഷ്കരണം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുക...
ഗാന്ധിനഗർ: ഗുജറാത്തിലെ താരാടിന് സമീപം കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് രാജസ്ഥാൻ സ്വദേശികൾ മരിച്ചു. കാനറാം റബാരി (30), പിന്റു ബാജിരാന (28) എന്നിവരാണ് മരിച്ചത് (Gujarat Car Accident). അപകടത്തിൽപ്പെട്ട കാറിൽ നടത്തിയ പരിശോധനയിൽ കടത്താൻ ശ്രമിച്ച 677 കുപ്പി മദ്യം പോലീസ് കണ്ടെടുത്തു.
ബുധനാഴ്ച രാവിലെ 7:30-ഓടെയാണ് അപകടമുണ്ടായത്. പിലുഡയിൽ നിന്ന് കാർബുൻ...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പിന്റെ നടപടി (Nedumangad District Hospital). ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തു. നേരത്തെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും, കുടുംബവും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സസ്‌പെൻഷനിലേക്ക് കാര്യങ്ങളെത്തിയത്.
കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന്...
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് 'ട്രേഡക്സ് കേരള 2026' ൽ എംഎസ്എംഇ സംരംഭകരും അന്താരാഷ്ട്ര കമ്പനികളും തമ്മിൽ 146 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭകർക്ക് 81 കോടിയിലധികം രൂപയുടെ വ്യാപാരക്കരാറുകൾ ലഭിച്ചു. കരാറുകളുടെ ഭാഗമായി 12 വ്യാപാര ഓർഡറുകളും ലഭിച്ചു. ഓർഡറുകളുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകൾ ഉടൻ ആരംഭിക്കും.
മികച്ച പ്രതികരണം...
കൊച്ചി: കേരളത്തിൽ 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര ടെക്‌നോളജി, എഞ്ചിനീയറിംഗ് കമ്പനിയായ എസ്‌എഫ്‌ഒ ടെക്‌നോളജീസ്. ബുധനാഴ്ച സമാപിച്ച അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് 'ട്രേഡെക്‌സ് കേരള 2026' വേദിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീറാണ് പദ്ധതി പ്രഘ്യപിച്ചത്.
പരിപാടിയിൽ വച്ച്...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തിയതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയത്. 14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന...