അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ (India vs South Africa Live Score). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. അവസാന ഓവറുകളിൽ ജസ്പ്രീത് ബുംറയുടെ കൃത്യതയാർന്ന ബൗളിംഗാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടക്കാതെ പിടിച്ചുനിർത്തിയത്.
മത്സരത്തിന്റെ തുടക്കത്തിൽ...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ യുവാവിനെ യുഎസ് സീക്രട്ട് സർവീസ് വെടിവെച്ച് കൊലപ്പെടുത്തി (Donald Trump). ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചയാൾക്ക് 20 വയസ്സിന് മുകളിലാണ് പ്രായമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.മാർ-എ-ലാഗോയുടെ വടക്കൻ ഗേറ്റിന് സമീപം അതീവ സുരക്ഷാ മേഖലയിലേക്കാണ് യുവാവ് അതിക്രമിച്ച്...
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ (തിങ്കളാഴ്ച) വൈകിട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും (Attukal Pongala 2026). തുടർന്ന് തോറ്റംപാട്ട് ആരംഭിക്കും. വ്രതശുദ്ധിയോടെ ലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്ന പൊങ്കാല മഹോത്സവം മാർച്ച് 3-നാണ് നടക്കുക.
രാത്രി 8-ന് അംബ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവ്വഹിക്കും. ആറ്റുകാൽ ഭഗവതി...
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു (ISL 2026). സ്വന്തം തട്ടകത്തിൽ ആദ്യം ലീഡ് നേടിയിട്ടും അത് നിലനിർത്താൻ ബംഗളൂരുവിനായില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പൊരുതിക്കയറിയാണ് നോർത്ത് ഈസ്റ്റ് സമനില പിടിച്ചത്.
മത്സരത്തിന്റെ 19-ാം മിനിറ്റിൽ ബ്രയാൻ സാഞ്ചസിലൂടെ ബംഗളൂരു എഫ്സിയാണ് ആദ്യം വലകുലുക്കിയത്....
കിഷ്ത്വാർ: ജമ്മു കാശ്മീരിൽ വീണ്ടും സുരക്ഷാസേനയുടെ വൻ വിജയം (Kishtwar Encounter). കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സെയ്ഫുള്ല ബലോച് ഉൾപ്പെടെ മൂന്ന് പാക് ഭീകരരെ വധിച്ചു. അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് ബലോച്.
കരസേനാ യൂണിറ്റും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് കിഷ്ത്വാർ വനമേഖലയിൽ...
കൊല്ലം: അഞ്ചലിൽ ഭാര്യയെ മോഷണക്കേസിൽ റിമാൻഡ് ചെയ്തതിൽ മനോവിഷമം അനുഭവിച്ചിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു (Anchal News). ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖാണ് വീടിനുള്ളിൽ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചലിൽ നിന്ന്...
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് (India vs South Africa T20 World Cup). പ്രാഥമിക റൗണ്ടിലെ നാല് മത്സരങ്ങളും വിജയിച്ച് അപരാജിത കുതിപ്പുമായി എത്തിയ രണ്ട് കരുത്തർ നേർക്കുനേർ വരുമ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയം ആവേശം കൊള്ളുകയാണ്.
മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലെയിങ് ഇലവനിൽ...
പല്ലേക്കലെ: ശ്രീലങ്കൻ മണ്ണിൽ ലങ്കൻ പടയെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ടിന് തകർപ്പൻ ജയം (T20 World Cup 2026). സൂപ്പർ എട്ടിലെ നിർണ്ണായക മത്സരത്തിൽ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 95 റൺസിന് ഓൾഔട്ടായി. ബാറ്റു കൊണ്ടും പന്തു കൊണ്ടും തിളങ്ങിയ വിൽ ജാക്സാണ് മത്സരത്തിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളി....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പോർക്കളത്തിലേക്ക് (Rajeev Chandrasekhar Nemom). മുൻപ് ബിജെപി വിജയിച്ച നേമം മണ്ഡലത്തിൽ 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കമിട്ടത്. നേമത്ത് മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി...