ചെന്നൈ: എഐഎഡിഎംകെയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായതോടെ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വി.കെ. ശശികല (V.K. Sasikala New Party). ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് രാമനാഥപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഈ പ്രഖ്യാപനം. പാർട്ടിയുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് അവർ അറിയിച്ചു. എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പതാകയായിരിക്കും പുതിയ പാർട്ടിയുടേത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ...
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് രോഹിത് പവാർ എം.എൽ.എ (Ajit Pawar Plane Crash). വിമാനത്തിന്റെ സാങ്കേതിക രേഖകളിൽ കൃത്രിമം നടന്നതായും വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ (DGCA) പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു.
അപകടത്തിൽപ്പെട്ട വിമാനത്തിന് 5000 മണിക്കൂർ പറക്കൽ...
തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച ജെ.ബി. കോശി കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു (J.B. Koshy Commission Kerala). റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനൊപ്പം 32 പുതിയ ശുപാർശകളിലും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന '1947-ന് മുമ്പ് സമുദായത്തിൽ ചേർന്നവർ' എന്ന നിബന്ധന സർക്കാർ...
കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗമായ മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ നിലയിൽ (Newborn Baby Dead Body). മഴവിൽ പാലത്തിന് സമീപം വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിച്ചത്.
കണ്ടെത്തിയ സമയത്ത് കുഞ്ഞിന്റെ പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല. അതിനാൽ പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ കായലിൽ...
കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് കോയമ്പത്തൂരിൽ പതിനാറുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി (Coimbatore Double Murder). കൗശിക (16), മുത്തശ്ശി മയിലാത്ത (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ സഹോദരി ഹരിത (17) ചികിത്സയിലാണ്. പ്രതിയായ നേഗമം സ്വദേശി അഭിഷേക് (24) സംഭവത്തിന് ശേഷം ഒളിവിൽ പോയി.
അഭിഷേകും കൊല്ലപ്പെട്ട കൗശികയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം....
ബ്രിസ്ബെയ്ൻ: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്ക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ ജയം (India Women vs Australia Women ODI). ഇന്ത്യ ഉയർത്തിയ 215 റൺസ് എന്ന ചെറിയ ലക്ഷ്യം 70 പന്തുകൾ ബാക്കി നിൽക്കെ ഓസീസ് അനായാസം മറികടന്നു. 76 റൺസുമായി പുറത്താകാതെ നിന്ന ബെത്ത് മൂണിയാണ് ഓസ്‌ട്രേലിയയുടെ...
കാരന്തൂർ: വിശുദ്ധ റമളാൻ മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ. നോമ്പ് കാലത്ത് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നൽകുകയും സമ്പൂർണ ജീവിതശൈലി നിർദേശിക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
വൈകുന്നേരം 3 മുതൽ രാത്രി 8 കാരന്തൂരിലെ ആശുപത്രിയിൽ നടക്കുന്ന ക്യാമ്പ്...
തിരുവനന്തപുരം: രാഷ്ട്രീയവും സിനിമയും കൈകോർക്കുന്ന അപൂർവ്വമായൊരു അഭിമുഖത്തിന് കേരളം സാക്ഷിയാകുന്നു (Mohanlal Pinarayi Vijayan Interview). മുഖ്യമന്ത്രി പിണറായി വിജയനെ മോഹൻലാൽ അഭിമുഖം ചെയ്യുന്ന 'ഇരുവരും' എന്ന പരിപാടിയുടെ ടീസർ പുറത്തിറങ്ങി. ക്ലിഫ് ഹൗസിൽ വെച്ച് ചിത്രീകരിച്ച ഈ അഭിമുഖത്തിൽ രാഷ്ട്രീയത്തിനപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താല്പര്യങ്ങളും ഓർമ്മകളും ചർച്ചയാകുന്നുണ്ട്.
"എന്റെ സിനിമാ ഡയലോഗ് ഓർമ്മയുണ്ടോ?", "ജീവിതത്തിൽ...
തൃശൂർ: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി (Rapper Vedan Marriage). സബ് രജിസ്ട്രാർ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ ഭരണഘടനയെ സാക്ഷിനിർത്തി വിവാഹിതരാകുമെന്ന് വേടൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്.രജിസ്റ്റർ ഓഫീസിലെ തിരക്ക് ഒഴിവാക്കാൻ സബ് രജിസ്ട്രാർ...
തിരുവനന്തപുരം: കേരള സർക്കാർ സർവീസുകളിലേക്കുള്ള പിഎസ്‌സി അപേക്ഷകർക്ക് ഇനി 40 വയസ്സുവരെ മത്സരപരീക്ഷകളിൽ പങ്കെടുക്കാം (Kerala PSC Age Limit 40). ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 36-ൽ നിന്നും 40-ലേക്ക് ഉയർത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാല് വർഷത്തെ വർധനവാണ് പ്രായപരിധിയിൽ വരുത്തിയിരിക്കുന്നത്.
ജനറൽ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന 36 വയസ്സ് എന്ന പരിധി ഇനി...