News Desk

കൂടുതൽ കരുത്തോടെ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി; പുതിയ ഫീച്ചറുകളുമായി...

ബെംഗളൂരു: 160 സിസി ബൈക്ക് വിപണിയിലെ കരുത്തനായ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി (TVS Apache RTR 160 4V) കൂടുതൽ അത്യാധുനിക ഫീച്ചറുകളുമായി വിപണിയിലെത്തി (TVS Apache RTR 160 4V). നിലവിലുള്ള ടോപ്പ് വേരിയന്റിനൊപ്പം രണ്ട് പുതിയ വേരിയന്റുകൾ കൂടി അവതരിപ്പിച്ചുകൊണ്ട് പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്...

ഗോവയിൽ പാരാസെയിലിംഗിനിടെ അപകടം; വിനോദസഞ്ചാരി കടലിൽ വീണു | Parasailing Accident...

പനാജി: ഗോവയിലെ പ്രശസ്തമായ ബാഗ ബീച്ചിൽ പാരാസെയിലിംഗിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു (Parasailing Accident Goa). വിനോദസഞ്ചാരിയുമായി ആകാശത്തേക്ക് ഉയർന്ന പാരാചൂട്ടിനെ ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ പെട്ടെന്ന് പൊട്ടുകയായിരുന്നു. ഭാഗ്യവശാൽ കടലിൽ വീണ സഞ്ചാരിയെ ഉടൻ തന്നെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ബോട്ടുമായി ബന്ധിപ്പിച്ച പാരാചൂട്ടിൽ സഞ്ചാരി ഉയർന്നുപൊങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി കയർ...

പിതാവിനോടുള്ള പക തീർക്കാൻ നാല് വയസുകാരനോട് ക്രൂരത; യുവാവ് പിടിയിൽ |...

മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ പിതാവുമായുള്ള തർക്കത്തിന്റെ പേരിൽ നാല് വയസുകാരനെ യുവാവ് അതിക്രൂരമായി മർദ്ദിച്ചു (Vasai Child Abuse Case). വസായ് സ്വദേശി സന്ദീപ് പവാറാണ് വിഘ്‌നേഷ് എന്ന നാല് വയസുകാരനെ ക്രൂരമായി ആക്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റ് കുട്ടികളോടൊപ്പം ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്നു വിഘ്‌നേഷ്. ഈ സമയം അവിടെയെത്തിയ സന്ദീപ്, കുട്ടിയുടെ പിതാവുമായുള്ള...

വിവാഹവാഗ്ദാനം നൽകി പീഡനം, നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി; ഡ്രൈവിങ് സ്‌കൂൾ ഉടമ...

കുത്തിയതോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡ്രൈവിങ് സ്‌കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു (Sexual Assault Case). പാണാവള്ളി പഞ്ചായത്ത് കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവിനെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്. വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വിവാഹവാഗ്ദാനം നൽകി ഇവരെ കാറിൽ റിസോർട്ടിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച്...

വളർത്തുമൃഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാം; ‘വൂഫ്കേഷൻസ്’ പാക്കേജുമായി സന്താരി റിസോർട്ട്സ് | Xandari...

കൊച്ചി: പെറ്റ് ഡേയോടനുബന്ധിച്ച് വളർത്തുമൃഗങ്ങൾക്കും ഉടമകൾക്കുമായി പ്രത്യേക അവധിക്കാല പാക്കേജുമായി പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ സന്താരി (Xandari Resorts Kerala) റിസോർട്ട്സ്. 'വൂഫ്കേഷൻസ്@സന്താരി' (Woofcations@Xandari) എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ അധികച്ചെലവില്ലാതെ കൂടെ താമസിപ്പിക്കാം. മാരാരിക്കുളത്തെ 'സന്താരി പേൾ ബീച്ച് റിസോർട്ട്', തേക്കടിയിലെ 'കാർഡമം കൗണ്ടി ബൈ സന്താരി'...

മുതലെടുത്തത് മാതാവുമായുള്ള സൗഹൃദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജ്യോത്സ്യൻ...

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു ( Astrologer Arrested). അമ്പലപ്പുഴ പുറക്കാട് പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രൻ (39) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് പോലീസ് സംഘം പിടികൂടിയത്. പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായിരുന്ന പ്രതി, അവർ വാടകയ്ക്ക് താമസിക്കുന്ന മാന്നാറിലെ വീട്ടിലെത്തിയാണ്...

ഗർഭിണിയായ കൗമാരക്കാരിയുടെ മരണം: 160 കിലോമീറ്റർ വേഗതയിൽ കാറോടിച്ച ഇന്ത്യൻ യുവാവ്...

ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ പോലീസ് പിന്തുടരുന്നതിനിടെ അതിവേഗത്തിൽ കാറോടിച്ച് ഗർഭിണിയായ പതിനേഴുകാരിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണത്തിന് ഇടയാക്കിയ കേസിൽ ഇന്ത്യൻ പൗരൻ തർസെം സിംഗ് കുറ്റം നിഷേധിച്ചു (Tarsem Singh Ohio). മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ തർസെം ഓടിച്ച വാഹനം ഇടിച്ച് ആഷ്‌ലി ഹോംസ് എന്ന കൗമാരക്കാരിയാണ് കൊല്ലപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ...

സൗജന്യ എൽപിജി, 3000 രൂപ ക്ഷേമ പെൻഷൻ; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി (BJP Manifesto Kerala). 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെ പുറത്തിറക്കിയ പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. പ്രധാന പ്രഖ്യാപനങ്ങൾ: കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ...

‘കേരളത്തിൽ ഭരണമാറ്റം അനിവാര്യം, കോൺഗ്രസ് ഒരു പാർട്ടിയല്ല’; ഹരിപ്പാട് ആഞ്ഞടിച്ച് ഖുശ്ബു...

ആലപ്പുഴ: കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് വലിയ രാഷ്ട്രീയ സാധ്യതകളാണുള്ളതെന്നും സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും ബിജെപി ദേശീയ നിർവാഹകസമിതി അംഗവും നടിയുമായ ഖുശ്ബു (Khushbu BJP). ഹരിപ്പാട് നിയസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരുമെന്നും ഖുശ്ബു ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വികസന...

എഫ്.സി.ആർ.എ വിവാദം: സഭകളുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്രം; വിട്ടുവീഴ്ചയില്ലാതെ സഭാ നേതൃത്വം...

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ നേതൃത്വവുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി (FCRA Amendment Bill 2026). വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യം മാത്രമാണ് നിയമഭേദഗതിക്ക് പിന്നിലെന്നും രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസും സിപിഎമ്മും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ...