News Desk

‘യാത്ര വൈകിപ്പിച്ചു, പൈലറ്റുമാരെ മാറ്റി’; അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത...

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങളുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ (Ajit Pawar death). ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് രോഹിത് പവാർ രംഗത്തെത്തിയത്. ഒരു മുതിർന്ന നേതാവ് ഇടപെട്ട് അജിത് പവാറിന്റെ യാത്ര മനഃപൂർവ്വം വൈകിപ്പിച്ചതാണ് അപകടത്തിന്...

മകനൊപ്പം ലഹരിമരുന്ന് കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി...

ആലപ്പുഴ: എംഡിഎംഎ (MDMA) കൈവശം വെച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വനിതാ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ (Advocate Sathyamol Alappuzha). അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ ആണ് മരിച്ചത്. വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സത്യമോളുടെ മകൻ തന്നെയാണ് മൃതദേഹം ആദ്യം കണ്ടത്. അറസ്റ്റ്: കഴിഞ്ഞ ഒക്ടോബറിലാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ആലപ്പുഴ ജില്ലാ...

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്ക് കോടികളുടെ നിക്ഷേപമെന്ന് SIT | Sabarimala Gold...

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയെ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം (Sabarimala Gold Theft Case). തന്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ SIT കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും ഒരു ധനകാര്യ...

ഇന്ത്യയെ പ്രകോപിപ്പിക്കരുത്; ബംഗ്ലാദേശിന് ‘ഓപ്പറേഷൻ സിന്ദൂർ’ മുന്നറിയിപ്പുമായി പാക് നിരീക്ഷകൻ |...

ലാഹോർ: ഇന്ത്യയുമായുള്ള അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ചൊല്ലി ബംഗ്ലാദേശ് നടത്തുന്ന പ്രസ്താവനകൾ ദോഷകരമായി ബാധിക്കുമെന്ന് പാക് മാധ്യമപ്രവർത്തകൻ നജാം സേഥി (India Bangladesh Relations 2026). ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തുടർന്നാൽ പാകിസ്ഥാനിൽ നടത്തിയത് പോലെയുള്ള സൈനിക നടപടികൾ (ഓപ്പറേഷൻ സിന്ദൂർ) ബംഗ്ലാദേശിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നരേന്ദ്ര മോദി തന്റെ നയങ്ങളിൽ വളരെ...

മുസ്ലിം സ്ത്രീയുടെ ‘ഖുല’ അവകാശം: സുപ്രീംകോടതി അമിക്സ് ക്യൂറിയെ നിയമിച്ചു |...

ന്യൂഡൽഹി: ഭർത്താവിന്റെ സമ്മതമില്ലാതെ ഏകപക്ഷീയമായി ഖുല പ്രഖ്യാപിച്ച് വിവാഹബന്ധം വേർപെടുത്താൻ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിൽ (Muslim Women Khula Rights). കേസിൽ നിയമസഹായത്തിനായി മുതിർന്ന അഭിഭാഷകൻ ശുഐബ് ആലത്തിനെ 'അമിക്സ് ക്യൂറി'യായി (കോടതിയെ സഹായിക്കുന്ന നിഷ്പക്ഷ വ്യക്തി) സുപ്രീംകോടതി നിയമിച്ചു. മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ഏറെ...

കുണ്ടറയിൽ കാറിന്റെ ‘തീ തുപ്പൽ’ അഭ്യാസം; രജിസ്‌ട്രേഷൻ റദ്ദാക്കും, ഉടമ ഒളിവിൽ...

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ സൈലൻസറിൽ നിന്ന് തീ പുറപ്പെടുവിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (Kollam MVD Action). പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരിക്കുകയാണ്. അമിതമായ രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ മോട്ടോർ...

നിർമ്മാണ മേഖലയ്ക്ക് കരുത്തേകി അംബുജ സിമന്റ്‌സ്; പത്ത് വർഷത്തിനിടെ നൂറിലധികം പദ്ധതികൾ...

കൊച്ചി: ലോകത്തിലെ ഒൻപതാമത്തെ വലിയ നിർമ്മാണ സാമഗ്രികളുടെ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്‌സ്, കേരളത്തിലെ നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു (Ambuja Cements Kerala). മികച്ച ഉൽപ്പന്നങ്ങൾക്കും സാങ്കേതിക മികവിനുമൊപ്പം സംരംഭകർക്ക് നൽകുന്ന പിന്തുണയും കമ്പനിയുടെ വളർച്ചയിൽ നിർണ്ണായകമാകുന്നു. എറണാകുളം സ്വദേശിയായ ശിവിൻ രവിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ യൂണിറ്റി ഹൈറ്റ്‌സ്...

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷയിൽ 18-ന് വിധി; കോടികളുടെ നിക്ഷേപം കണ്ടെത്തിയെന്ന്...

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി (Sabarimala Gold Theft Case). തന്ത്രിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വൻ നിക്ഷേപങ്ങളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു പ്രോസിക്യൂഷൻ വാദം നടന്നത്. കുന്നത്തുകളത്തിൽ ചിട്ടി...

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഉഖ്‌റുലിൽ 5 ദിവസം കർഫ്യൂ, ഇന്റർനെറ്റ് നിരോധിച്ചു...

ഇംഫാൽ: സമാധാന അന്തരീക്ഷം നിലനിന്നിരുന്ന മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ സംഘർഷം കനത്തതോടെ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി (Manipur violence 2026). തിങ്കളാഴ്ച രാത്രി ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തിലുണ്ടായ അക്രമങ്ങളെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയോടെ ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ...

നടൻ നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ വാഹനം കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു; അപകടം കൊടുങ്ങല്ലൂരിൽ...

തൃശൂർ: സിനിമാ പ്രൊമോഷൻ പരിപാടികൾക്കായി യാത്ര ചെയ്യുകയായിരുന്ന നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു Niranj Maniyanpilla Raju Accident(). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ വെച്ച് നിരഞ്ജിന്റെ വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 'മസ്തിഷ്ക മരണം' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും...