മുംബൈ : മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് രാത്രി മുംബൈയിലെത്തും (Emmanuel Macron India Visit). സന്ദർശനത്തിന്റെ ഭാഗമായി നാളെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ബഹിരാകാശം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ നിർണ്ണായകമായ കരാറുകൾ ഈ സന്ദർശന വേളയിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച (ഫെബ്രുവരി...
കൊളംബോ: ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെ നിഷ്പ്രഭരാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 18 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി (India vs Pakistan T20 World Cup 2026). ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി.
ആദ്യ ഓവറിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കി (Mani Shankar Aiyar Kerala Visit). ആസൂത്രണ വകുപ്പിന്റെ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രശംസ.
"അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം (പിണറായി വിജയൻ) തന്നെയായിരിക്കുമെന്ന്...
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും (Tarique Rahman Swearing-in). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകൾ മൂലം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതേത്തുടർന്നാണ് സ്പീക്കറുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കാൻ തീരുമാനിച്ചത്.
ഫെബ്രുവരി 17-ന് ബംഗ്ലാദേശ്...
കോഴിക്കോട്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യാമാതാവിന്റെ വീടിന് തീയിട്ട യുവാവ് മുക്കം പോലീസിന്റെ പിടിയിലായി. കാരശേരി വലിയപറമ്പ് സ്വദേശി ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
റഷീദ് തന്റെ ഭാര്യയെ വാടകവീട്ടിൽ വെച്ച് പതിവായി മർദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മർദനം കടുത്തതോടെ മാതാവ്...
താമരശേരി: പൊതുവഴിയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിന് നടുവിലിരുന്ന് മദ്യപിച്ച രണ്ട് യുവാക്കളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പിടിയിലായത്.
താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമാണ് യുവാക്കൾ മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്‌സുമായി എത്തിയത്. റോഡിന് നടുവിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. ഉച്ചയോടെ...
കോഴിക്കോട്: സുന്നി വിഭാഗങ്ങൾക്കിടയിലെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം സജീവമായി രംഗത്തുണ്ടാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (Sadiqali Shihab Thangal). കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അനുകൂല പ്രതികരണം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല സുന്നി ഐക്യം ആഗ്രഹിക്കുന്നത്. ഐക്യ ചർച്ചകളിൽ...
കൊളംബോ: ആവേശകരമായ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിംഗ് തിരഞ്ഞെടുത്തു India vs Pakistan T20 World Cup 2026(). കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മഴഭീഷണി നിലനിൽക്കെയാണ് മത്സരം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ ടീമിലെ മാറ്റങ്ങൾ:
വയറുവേദനയെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ വിട്ടുനിന്ന അഭിഷേക് ശർമ ഓപ്പണിംഗിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ് ഇതോടെ...
ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെക്കുറിച്ച് (Suryakumar Yadav)പുറത്തുവന്ന ഒരു റിപ്പോർട്ട് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ടോസ് സമയത്ത് പാകിസ്ഥാൻ താരം സൽമാൻ അലി ആഗയ്ക്ക് സൂര്യകുമാർ കൈ കൊടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
ടോസ് സമയത്ത് പാക് നായകൻ സൽമാൻ അലി ആഗയുമായി കൈ കുലുക്കുന്നത്...
വാഷിംഗ്ടൺ/ജനീവ: ഇറാനുമായുള്ള രണ്ടാം വട്ട ആണവ ചർച്ചകൾ ചൊവ്വാഴ്ച ജനീവയിൽ ആരംഭിക്കാനിരിക്കെ, കടുത്ത സൈനിക നീക്കങ്ങളുമായി അമേരിക്ക (US Iran War Threat 2026). ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആഴ്ചകളോളം നീളുന്ന വ്യോമാക്രമണങ്ങൾക്കും സൈനിക നടപടികൾക്കും അമേരിക്കൻ സേന തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ...