News Desk

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് റെയിൽവേസിനോട് തോൽവി

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവിയോടെ തുടക്കം. റെയിൽവേസ് 131 റൺസിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 50 ഓവറിൽ ആറ് വിക്കറ്റിന് 268 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.3 ഓവറിൽ 137 റൺസിന് ഓൾഔട്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയിൽവേസിന് ഷിപ്ര ഗിരിയുടെ...

2025 – 26 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ വരുമാനം; ഭാരതി...

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ 2025 ഡിസംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ വരുമാനത്തിൽ 19.6 % വർധനവ് രേഖപ്പെടുത്തി. ഉപയോക്താക്കളുടെ എണ്ണത്തിലും നേട്ടമുണ്ട്. കമ്പനിയുടെ അറ്റാദായത്തിൽ ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 55% ഇടിവുണ്ട്. അതേ സമയം വരുമാനത്തിൽ ഇക്കാലയളവിൽ 19.6% വളർച്ചയും രേഖപ്പെടുത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രവർത്തന വരുമാനം YoY...

സി-ആപ്റ്റ് കോഴ്‌സുകള്‍ നടത്താന്‍ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

കൊച്ചി: കേരളസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാഡമിയില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, കോര്‍പ്പറേറ്റ് ഫിനാന്‍സ്, പിജിഡിസിഎ, ഡിസിഎ, ഡിഎഫ്എഫ്എ കോഴ്‌സുകളും എന്‍എസ്‌ക്യൂഎഫ് ലെവല്‍4,5 അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ വെബ് ഡെവലപ്പര്‍, സോഫ്റ്റ് ഡെവലപ്പര്‍ എന്‍എസ്ഇക്ക് കീഴിലുള്ള എന്‍ഐഎസ്എം സീരിസിലെ...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ചലച്ചിത്രതാരം അനൂപ് മേനോന്‍...

കൊച്ചി : ജല-പരിസ്ഥിതി മാനേജ്‌മെന്റിലെ അറിവും പ്രൊഫഷണല്‍ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനായും, പുതിയകാല തൊഴില്‍ സാദ്ധ്യതകള്‍ തുറന്നുകിട്ടുന്നതിനായും രൂപകല്‍പന ചെയ്ത വിദ്യാഭ്യാസ സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് (ഐവര്‍), ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ചലചിത്ര താരം അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്്തു. ഇതാദ്യമായാണ് കേരളത്തില്‍ ജല പരിശോധനയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്കായി സമഗ്രമായ...

ഫ്ലിപ്കാർട്ടും കേരള സംസ്ഥാന സർക്കാരും പങ്കാളികളാകുന്നു

കൊച്ചി: ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വിപണിയിടമായ ഫ്ലിപ്കാർട്ട്, കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് (കെ.എ.സി.വി.), കേരള സർക്കാരിന്‍റെ വനിതാ-ശിശു വികസന വകുപ്പ് എന്നിവയുമായി സഹകരിച്ച് അതിന്‍റെ മുൻനിര ഫ്ലിപ്കാർട്ട് സമർത്ഥ് പ്രോഗ്രാമിന് കീഴിൽ കേരളത്തിൽ രണ്ട് സവിശേഷ ശില്പശാലകൾ സംഘടിപ്പിച്ചു. ഫെബ്രുവരി 3, 4 തീയതികളിൽ നടന്ന ശില്പശാലകൾ, ദേശീയ വിപണികളിലേക്ക് പ്രവേശിക്കുന്നതിന്...

ഡിജിറ്റൽ മുന്നേറ്റത്തിൽ കൊല്ലം: കെഫോൺ കണക്ഷനുകൾ പതിനായിരം കടന്നു

കൊല്ലം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്നു. ആകെ 10,783 കെഫോൺ കണക്ഷനുകൾ ജില്ലയിൽ പൂർത്തിയാക്കിയിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി കെഫോണിന് ജില്ലയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ജില്ലയിൽ ഇതുവരെ 7,496 ഗാർഹിക കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1,453 വീടുകളിലും 200-ലധികം സർക്കാർ സ്ഥാപനങ്ങളിലുമായി കെഫോൺ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ...

ഇന്ത്യയിൽ മാഗിയുടെ 50 വർഷം: തപാൽ സ്റ്റാമ്പ് പുറത്തിറക്കി

കൊച്ചി:ഇന്ത്യയിൽ മാഗിയുടെ 50 വർഷത്തെ യാത്ര ഘോഷിക്കുന്നതിനായി നെസ്‌ലെ ഇന്ത്യ അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. നെസ്‌ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മനീഷ് തിവാരിയും, ഇന്ത്യാ സർക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ശ്രീ. ചിരാഗ് പാസ്വാനും ചേർന്നാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. കാലത്തിനനുസരിച്ച് മാറിക്കൊണ്ട് ഒരു പ്രിയപ്പെട്ട ഭക്ഷ്യവിഭാഗത്തിന്റെ പര്യായമായി മാറിയ മാഗിയുടെ...

വടക്കേ അമേരിക്കയിൽ അഞ്ചാംപനി പടരുന്നു; ലോകകപ്പ് വേദികളിൽ ആശങ്ക, മുന്നറിയിപ്പുമായി PAHO...

മെക്സിക്കോ സിറ്റി: അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മീസിൽസ് കേസുകൾ കുത്തനെ ഉയർന്നതോടെ അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (Measles Outbreak 2026). 2026-ന്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മാത്രം ഏഴ് രാജ്യങ്ങളിലായി 1,031 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രോഗബാധയിൽ 43 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട്...

പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വി.എസിന്റെ കുടുംബം; പാർട്ടിക്കൊപ്പം നിൽക്കുമെന്ന് മകൻ അരുൺകുമാർ |...

തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ വി.എസ്. അച്യുതാനന്ദൻ സ്വീകരിക്കില്ലെന്ന് മകൻ വി.എ. അരുൺകുമാർ (VS Achuthanandan Padma Vibhushan 2026). ജനഹൃദയങ്ങളിൽ വി.എസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പുരസ്കാരം നിരാകരിക്കാനുള്ള പാർട്ടി നിലപാടിനെ കുടുംബം പിന്തുണയ്ക്കുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സിപിഎം സംസ്ഥാന...

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ ചോദ്യം ചെയ്തു; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി...

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു (Deepak Suicide Case). കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി വൈകിട്ട് അഞ്ചു മണി വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ റിമാൻഡ് ചെയ്തു. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച...