News Desk

‘വാൽക്കണ്ണെഴുതിയ മകരനിലാവ്’; സംഗീത മാന്ത്രികൻ എസ്.പി. വെങ്കിടേഷിന് ആദരമർപ്പിച്ച് തലസ്ഥാനം |...

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ സ്മരണയ്ക്കായി ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തിയേറ്ററിൽ നടന്ന ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി സംഗീത സാന്ദ്രമായി (S P Venkatesh Remembrance). തിങ്കളാഴ്ച നടന്ന ചടങ്ങ് കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എസ്.പി. വെങ്കിടേഷിന്റെ സംഗീതം താളബോധത്തിൽ നിന്നും ചിറകടിച്ചുയർന്ന ഒന്നാണെന്ന് കെ. ജയകുമാർ അനുസ്മരിച്ചു....

സുട്ടു നായകനാകുന്നു, ശബ്ദം നൽകി ടോവിനോ; ‘പെണ്ണും പൊറാട്ടും’ ട്രെയ്‌ലർ വൈറൽ,...

കൊച്ചി: മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി (Pennum Porattum Trailer). സുട്ടു എന്ന നായയെ കേന്ദ്രകഥാപാത്രമാക്കി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം, ഫാന്റസിയും സോഷ്യൽ സറ്റയറും കലർന്ന ഒരു വേറിട്ട സിനിമാനുഭവമാകുമെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ്...

മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’യ്ക്ക് 25 വയസ്സ്; രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം...

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ 'കണ്ണട' എന്ന കവിതയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുച്ചപ്പുറത്ത് തുടക്കമാകുന്നു (Murukan Kattakada). 2026 ഫെബ്രുവരി 11-ന് കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങുകൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയുടെ വജ്രജൂബിലി ആഘോഷങ്ങളും...

“പരിശോധന പതിവ് നടപടി മാത്രം; നിക്ഷേപകരെ കബളിപ്പിച്ചിട്ടില്ല”: വിശദീകരണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്...

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിനെക്കുറിച്ച് വിശദീകരണവുമായി ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് (Confident Group IT Raid). ആദായനികുതി വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനയാണിത്. 2016-ൽ ഇത്തരത്തിൽ പരിശോധന നടന്നിരുന്നു, പത്തു വർഷത്തിന് ശേഷം 2026-ലും ഇത് നടന്നുവെന്നല്ലാതെ ഇതിൽ ദുരൂഹതയോ കുറ്റകൃത്യമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ആദായനികുതി...

രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസ് പ്രതി അബ്ദുൽ റഹ്‌മാൻ ജയിലിൽ കൊല്ലപ്പെട്ടു |...

ഫരീദാബാദ്: അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹ്‌മാൻ (Abdul Rahman) ഹരിയാനയിലെ ഫരീദാബാദ് ജില്ലാ ജയിലിൽ (നീംക ജയിൽ) കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അബ്ദുൽ റഹ്‌മാന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ...

‘ജനനായകൻ’ റിലീസ് പ്രതിസന്ധി ഒഴിയുന്നു; സെൻസർ ബോർഡിനെതിരായ ഹർജി നിർമാതാക്കൾ പിൻവലിച്ചു...

ചെന്നൈ: ദളപതി വിജയ് ചിത്രം 'ജനനായകൻ' സിനിമയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രതിസന്ധിക്ക് അയവ് (Vijay Jananayakan Movie). സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് (KVN Productions) പിൻവലിച്ചു. ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുൻപാകെയാണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. സെൻസർ ബോർഡുമായി നീണ്ട നിയമപോരാട്ടത്തിന് പോയാൽ...

എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 25. വിശദമായ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, 0471-2560333.

വിദേശ തൊഴിൽ ഇനി സുരക്ഷിതം; കെയ്‌സ് നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തും: മന്ത്രി...

തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള തൊഴിൽ പരിശീലനവും സുരക്ഷിതമായ വിദേശ കുടിയേറ്റവും ഉറപ്പാക്കാൻ സമഗ്ര പരിഷ്‌കാരങ്ങളുമായി സർക്കാർ (V Sivankutty). നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 'സ്‌കിൽ സെക്രട്ടേറിയറ്റ്' രൂപീകരിക്കുമെന്നും വിദേശ തൊഴിൽ ചൂഷണം തടയാൻ കെയ്‌സ് (KASE) നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയിലെ പ്രധാന ആകർഷണങ്ങൾ: റിക്രൂട്ട്‌മെന്റ്...

‘നമ്മുടെ കേരളം’- എല്ലാ സർക്കാർ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ

പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ - 'നമ്മുടെ കേരളം' തയ്യാറാകുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. 'നമ്മുടെ കേരളം' ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജനന സർട്ടിഫിക്കറ്റുകൾ മുതൽ...

സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നവർ ശ്രദ്ധിക്കുക; ട്രാൻസ്പോർട്ട് കമ്മീഷണറുടെ കർശന നിർദ്ദേശം...

തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും അംഗീകൃത യൂസ്ഡ് കാർ ഡീലർമാരെ മാത്രമേ സമീപിക്കാവൂ എന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു (Kerala MVD). ലൈസൻസില്ലാത്ത അനധികൃത ഡീലർമാർ വഴി ഇടപാടുകൾ നടത്തുന്നത് വലിയ നിയമക്കുരുക്കുകൾക്കും തട്ടിപ്പുകൾക്കും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: ഉടമസ്ഥാവകാശം: വാഹനം വിറ്റ ശേഷവും രേഖകളിൽ...