Lekshmi S

പുതിയ ‘ഫണ്ട് ഓഫ് ഫണ്ട്സ്’ അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

കൊച്ചി: ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട് ‘ഡിഎസ്പി മൾട്ടി അസറ്റ് ഓമ്‌നി ഫണ്ട് ഓഫ് ഫണ്ട്സ്’ അവതരിപ്പിച്ചു. മാർക്കറ്റ് വിശകലനം ചെയ്യാനും നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും സാധാരണ നിക്ഷേപകർക്ക് പ്രയാസമാണ്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപകല്പന ചെയ്ത ഓപ്പൺ‑എൻഡഡ് ഫണ്ടാണിത്. ഡിഎസ്പി മ്യൂച്വൽ ഫണ്ടിന്റെ ഇൻ‑ഹൗസ് മാർക്കറ്റ് ഇന്റലിജൻസ്...

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസാ പിഴവ്...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ (Nedumangad District Hospital). പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി ഉപരോധിച്ചു. പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ തിങ്കളാഴ്ചയാണ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ...

അസം കോൺഗ്രസിൽ വൻ തകർച്ച; ഭൂപൻ ബോറ ബിജെപിയിലേക്ക്, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്...

ദിസ്‌പൂർ: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു (Bhupen Borah BJP). ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭൂപൻ ബോറയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ഫെബ്രുവരി 22-ന് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും. വൈകുന്നേരം...

ഗൾഫിൽ നാളെ റമസാൻ വ്രതാരംഭം; ഒമാനിൽ വ്യാഴാഴ്ച മുതൽ | Ramadan...

അബുദാബി: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ (Ramadan 2026 Gulf) നാളെ (ബുധൻ) റമസാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഒമാനിൽ വ്യാഴാഴ്ച (ഫെബ്രുവരി 19) മുതലായിരിക്കും വ്രതാരംഭം. സൗദി അറേബ്യയിലെ തുമൈറിലും സുദൈറിലും മാസപ്പിറവി ദൃശ്യമായതോടെയാണ് വടക്കൻ ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം ബുധനാഴ്ച ഉറപ്പിച്ചത്....

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കവർച്ചാ കഥയുണ്ടാക്കി പോലീസിനെ തെറ്റിദ്ധരിപ്പിച്ച സിഎക്കാരൻ കുടുങ്ങി...

ബഹദൂർഗഢ് (ഹരിയാന): ഹരിയാനയിലെ ബഹദൂർഗഢിൽ ബാങ്ക് ഉദ്യോഗസ്ഥയായ മാഹക്കിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാനെ പോലീസ് അറസ്റ്റ് ചെയ്തു (Haryana Crime News). വാലന്റൈൻസ് ദിനത്തിൽ നടന്ന കൊലപാതകം കവർച്ചാ സംഘത്തിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു അൻഷുലിന്റെ ശ്രമം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അൻഷുൽ പോലീസിനെ വിളിക്കുന്നത്. വീടിനുള്ളിൽ...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 11 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം 5 പേർ...

ബെംഗളൂരു: കർണാടക തലസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി (Bengaluru Drug Bust 2026). തായ്‌ലൻഡിൽ നിന്ന് ഹൈഡ്രോ കഞ്ചാവ് എത്തിച്ച സംഘവും എംഡിഎംഎ വിൽപനക്കാരും ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ഇതിൽ മൂന്നുപേർ മലയാളികളാണ്. അജ്മൽ, മജീദ് എന്നീ മലയാളികളാണ് തായ്‌ലൻഡിൽ നിന്ന് 5 കോടി രൂപ...

ഇടതുപക്ഷവുമായി തെറ്റി പ്രേംകുമാർ കോൺഗ്രസ് വേദിയിൽ; കോട്ടയത്ത് ആവേശകരമായ സ്വീകരണം |...

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ചുവടുമാറ്റത്തിന് തുടക്കം കുറിച്ച് നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലെത്തി (Premkumar Actor Congress). കെപിസിസി സാംസ്കാരിക സമിതി (സാഹിതി) സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹത്തെ കോൺഗ്രസ് നേതാക്കൾ ആവേശത്തോടെയാണ് വരവേറ്റത്. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കിയ സി.പി.എം നടപടിയിലുള്ള പ്രതിഷേധമാണ് പ്രേംകുമാറിനെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്. രഞ്ജിത്തിന്റെ...