Lekshmi S

വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്‌കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം...

ഗോരഖ്പൂരിലെ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ്; 9 പേരുടെ കണ്ണ് നീക്കം ചെയ്തു, 18...

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരമായ ചികിത്സാപ്പിഴവ് (Gorakhpur Eye Hospital Negligence). ഗോരഖ്പൂരിലെ ന്യൂ രാജേഷ് ഹൈടെക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ 9 പേരുടെ ഒരു കണ്ണ് അണുബാധയെത്തുടർന്ന് നീക്കം ചെയ്യേണ്ടി വന്നു. മറ്റ് ഒമ്പത് പേർക്ക് കാഴ്ച പൂർണ്ണമായും നഷ്ടമായി. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തിയവരടക്കമാണ്...

കൈത്തറി സൗഹൃദ വാഷിങ് മെഷീനുകളുമായി ഗോദ്‌റേജ്

കൊച്ചി: ഇന്ത്യയിലെ കാലാതീതമായ കൈത്തറിയുടെ പാരമ്പര്യത്തിനു പുതുമയേകുന്ന ഒരു ചുവടുവെപ്പുമായി ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് 'ടെസ്റ്റഡ് ഫോര്‍ ഹാന്‍ഡ്ലൂംസ്'. കൈത്തറി സൗഹൃദ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ സാങ്കേതികവിദ്യയുമായി കൈത്തറി തുണികളുടെ പരിചരണം ബുദ്ധിമുട്ടില്ലാത്തതാക്കുകയും ഇന്ത്യക്കാരെ കൈത്തറി തുണികള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കം. കൈത്തറി വസ്ത്രങ്ങള്‍ പതിവായി ധരിക്കാനും...

തിരുവല്ലയിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു; ആൺ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ...

തിരുവല്ല: മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു (Thiruvalla Student Suicide). വായ്പൂർ സ്വദേശി ജാവേദിനെയാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെരിങ്ങോളിലെ വീട്ടിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: അപർണയ്ക്കും സഹോദരനും ജാവേദ് മൊബൈൽ ഫോണുകൾ വാങ്ങി...

അതിജീവനത്തിന്റെ പുതുവഴി; വയനാട് മാതൃകാ ടൗൺഷിപ്പ് ഫെബ്രുവരി 25-ന് മുഖ്യമന്ത്രി സമർപ്പിക്കും...

കൽപ്പറ്റ: വയനാടിന്റെ കണ്ണീരൊപ്പാൻ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ നിർണ്ണായക ഘട്ടം പൂർത്തിയായി (Wayanad Township Inauguration). കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം ഫെബ്രുവരി 25-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആകെ 410 വീടുകൾ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ 178 വീടുകളാണ് ആദ്യഘട്ടത്തിൽ അതിജീവിതർക്കായി...

മരണശേഷവും സോഷ്യൽ മീഡിയയിൽ ‘ജീവിക്കാം’; ഡിജിറ്റൽ ക്ലോണുകൾക്കായി മെറ്റയ്ക്ക് പേറ്റന്റ് |...

മെൻലോ പാർക്ക്: ഉപഭോക്താക്കൾ മരിച്ചാലും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ സജീവമായി നിലനിർത്താനുള്ള സാങ്കേതികവിദ്യയുമായി മെറ്റ (Meta AI Patent). ഒരാളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ പഠിച്ച് അയാളെപ്പോലെ തന്നെ പെരുമാറുന്ന 'ഡിജിറ്റൽ ക്ലോണുകൾ' സൃഷ്ടിക്കാനുള്ള പേറ്റന്റ് മെറ്റ സ്വന്തമാക്കി. 2023-ൽ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വർത്ത്...

“എൽ.ഡി.എഫ് കൺവീനർ പോലും അറിയാത്തത് പ്രതിപക്ഷം എങ്ങനെ അറിയും?”; എം.ബി. രാജേഷിന്...

തൃശൂർ: സംസ്ഥാനത്തെ ബാർ സമയ മാറ്റത്തിൽ പ്രതിപക്ഷത്തിന് അറിവുണ്ടായിരുന്നുവെന്ന എക്സൈസ് മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan vs MB Rajesh). തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, ആരുമായും ചർച്ച ചെയ്യാതെയും മന്ത്രിസഭയിൽ വെക്കാതെയും ബാർ സമയം നീട്ടി നൽകിയതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എക്സൈസ് മന്ത്രിയുമായി സമീപകാലത്തൊന്നും ഫോണിൽ...

പേരാമ്പ്രയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിയ കേസ്; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ...

കോഴിക്കോട്: പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐഎം പ്രവർത്തകൻ കുനീമ്മൽ ദിനേശനെ ആക്രമിച്ച സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു (Perambra Crime News). മുതുവണ്ണാച്ച വെള്ളപ്പാലൻകണ്ടി നിതിൻ ആനന്ദ് (38), മീത്തലെ പാറക്കലിൽ പ്രജീഷ് കുമാർ (45) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്. വെള്ളുത്തപറമ്പത്ത് നിന്ന്...

എഡിജിപി എസ്. ശ്രീജിത്തിനെതിരായ വ്യാജ പ്രചാരണം: കെ.എം. ഷാജഹാന് അഞ്ച് ലക്ഷം...

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്ത് നൽകിയ സിവിൽ മാനനഷ്ടക്കേസിൽ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാൻ അഞ്ച് ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു (KM Shajahan Defamation Case). തിരുവനന്തപുരം മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പിഴത്തുകയ്ക്ക് പുറമെ കേസ് നടത്തുന്നതിനുണ്ടായ ചെലവും ഷാജഹാൻ വഹിക്കണം. യൂട്യൂബ് ചാനലിലൂടെ എഡിജിപി എസ്. ശ്രീജിത്തിനെതിരെ വ്യാജവും അപകീർത്തികരവുമായ...

പാലക്കാട് ജില്ലയിൽ പതിനായിരം കടന്ന് കെഫോൺ കണക്ഷൻ

പാലക്കാട് ജില്ലയിൽ പതിനായിരം കടന്ന് കെഫോൺ കണക്ഷൻ. ആകെ 13,596 കണക്ഷനുകൾ ജില്ലയിൽ കെഫോൺ പൂർത്തിയാക്കിയിട്ടുണ്ട് വീടുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി സേവനം വ്യാപിപ്പിച്ചുകൊണ്ട് കെഫോൺ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ജില്ലയിൽ 10,534 ഗാർഹിക കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1,173 കുടുംബങ്ങൾക്കും 2,315-ലധികം സർക്കാർ സ്ഥാപനങ്ങൾക്കും കെഫോൺ സേവനം...