Kiran Kumar

AI ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം: പ്രവർത്തകർ ഹാളിനുള്ളിലേക്ക് ഇരച്ചുകയറി, ഷർട്ട്...

ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിലെ 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യുടെ വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സുരക്ഷാ വലയം ഭേദിച്ച് ഹാളിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളിച്ചു.(Youth Congress protest at AI Summit, Activists stormed on...

എരുമപ്പെട്ടിയിലെ അസ്ഥികൂടവും ‘ദൃശ്യം’ മോഡൽ കൊലപാതകവും: കൊല്ലപ്പെട്ടത് സ്ത്രീ; അന്വേഷണം വാടകക്കാരിലേക്ക്...

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് വഴിതെളിക്കുന്നത്.(Confirmed that the victim of the Erumapetty murder was a woman) കൊല്ലപ്പെട്ടത് ഏകദേശം 40-45 വയസ്സ് പ്രായമുള്ള സ്ത്രീയാണ്. ഇവർക്ക് 153...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ: സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ. പനീർസെൽവം...

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ തമിഴ്‌നാട്ടിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഇതിനുപിന്നാലെ, അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിൽ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.(Dramatic moves in Tamil...

US നയിക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി അംഗമായി |...

ന്യൂഡൽഹി: സാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും നിർണ്ണായകമായ സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കാൻ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയായ 'പാക്സ് സിലിക്ക'യിൽ ഇന്ത്യ ചേർന്നു. ഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ വെള്ളിയാഴ്ചയാണ് ഇന്ത്യ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചത്.(India officially joins US-led Pax Silica alliance) അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യാവശ്യമായ വിഭവങ്ങൾ സുരക്ഷിതമായി...

‘ക്ഷേത്ര നോട്ടീസുകളിൽ ജാതിപ്പേര് പാടില്ല, എല്ലാവരെയും സമന്മാരായി കാണാനാണ് ഇന്ത്യ റിപ്പബ്ലിക്...

ചെന്നൈ: ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങൾ ജാതിബോധം പ്രചരിപ്പിക്കാനുള്ള ഇടങ്ങളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ സുപ്രധാന വിധി.(Caste names should not be mentioned in temple notices, orders Madras High Court) എല്ലാവരെയും തുല്യരായി...

കാട്ടുപന്നികളെ തുരത്താൻ മലപ്പുറത്ത് ‘മെഗാ വേട്ട’: 2 ദിവസത്തിനിടെ വെടിവച്ചു കൊന്നത്...

മലപ്പുറം: എടപ്പാൾ, വട്ടംകുളം മേഖലകളിൽ കൃഷിക്കും ജനവാസത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ വൻ സന്നാഹങ്ങളുമായി പഞ്ചായത്ത് അധികൃതർ. വട്ടംകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'മെഗാ പന്നിവേട്ട'യിൽ രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. പ്രൊഫഷണൽ ഷൂട്ടർമാരുടെ നേതൃത്വത്തിലായിരുന്നു ഈ ശുദ്ധീകരണ നടപടി.(182 wild boars shot dead in Malappuram in 2 days) മുൻകാലങ്ങളിൽ...

‘ആരോഗ്യവകുപ്പ് വെന്റിലേറ്ററിലോ മോർച്ചറിയിലോ?’: വണ്ടാനത്തെ ചികിത്സാ പിഴവിൽ K മുരളീധരൻ |...

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ അതോ മോർച്ചറിയിലാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.(Health Department on ventilator or morgue? K Muraleedharan on medical...

ടിവിയുടെ ശബ്ദം കുറയ്ക്കാൻ പറഞ്ഞു: ആന്ധ്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു |...

അമരാവതി: ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഭാര്യയുടെ കുത്തേറ്റ എസി മെക്കാനിക്കായ ഷെയ്ഖ് അഹമ്മദ് ആണ് മരിച്ചത്. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്.(Wife stabs husband to death in Andhra Pradesh after being told to turn down TV volume) വീട്ടിൽ...

അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടും...

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ബരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28-ന് പുറത്തുവിടും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 28-ന് നടന്ന ദുരന്തത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.(Ajit Pawar's plane crash, Investigation report to be released...

ആഗോള AI ഉച്ചകോടി: വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ; നയരേഖ അംഗീകരിച്ച്...

ന്യൂഡൽഹി: ആഗോള എഐ ഉച്ചകോടിയിലെ സംഘാടന പിഴവുകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വലിയ പരിപാടികൾ നടത്തുമ്പോൾ ചില ചെറിയ വീഴ്ചകൾ സ്വാഭാവികമാണെന്നും അവയെ പർവ്വതീകരിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. ഉച്ചകോടിയിലെ ജനപങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Global AI Summit, Shashi Tharoor defends lapses) ഉച്ചകോടിയുടെ നടത്തിപ്പിനെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും...