കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തുടർന്നുണ്ടായ പാർട്ടി നടപടികളും വലിയ രാഷ്ട്രീയ ചർച്ചയാകുന്ന സാഹചര്യത്തിൽ, അണികളെ അനുനയിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളിലും ഇന്ന് വിശദീകരണ യോഗങ്ങൾ ചേരും. (Martyrs Fund scam controversy, CPM explanatory meetings in local committees...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ ക്രമക്കേട് നടത്തി ചെമ്പാക്കി മാറ്റിയ സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ദേവസ്വം ബോർഡ് യോഗത്തിന്റെ മിനുട്സ് തിരുത്തിയത് മുൻ പ്രസിഡന്റ് എ. പത്മകുമാർ നേരിട്ടാണോ എന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു.(Sabarimala gold theft case, SIT to examine A Padmakumar's handwriting)സ്വർണ്ണം മാറ്റിയതുമായി...
ന്യൂഡൽഹി: 2025 ജൂലൈയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർത്ത സൈനിക നടപടി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സർക്കാർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ശൗര്യചക്ര ബഹുമതിയുടെ വിവരണത്തിലാണ് ഏഴ് മാസങ്ങൾക്ക് മുൻപ് നടന്ന ഈ രഹസ്യ ഓപ്പറേഷന്റെ വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്.(Terror camps destroyed on Myanmar border, India officially confirms military...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കോൺഗ്രസ് നടത്തുന്ന നിർണ്ണായക നീക്കങ്ങളിൽ നിന്ന് ശശി തരൂർ എംപി വിട്ടുനിൽക്കുന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും, ഡൽഹിയിൽ നടന്ന പാർലമെന്ററി നയരൂപീകരണ യോഗത്തിലും തരൂർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ.(Is Shashi Tharoor unhappy with Congress? Abstaining from...
തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി.എസ്. അച്യുതാനന്ദന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വിഎസിന്റെ മകൻ വി.എ. അരുൺ കുമാർ വ്യക്തമാക്കി.(Padma Vibhushan to VS Achuthanandan, CPM's historical past rejections are under...
വാഷിങ്ടൻ: യുഎസിലുടനീളം ആഞ്ഞടിക്കുന്ന അതിശക്തമായ ഹിമക്കാറ്റിനെത്തുടർന്ന് രാജ്യത്തെ വ്യോമ-ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും താറുമാറായി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തിങ്കളാഴ്ച മാത്രം 5,303 വിമാന സർവീസുകൾ റദ്ദാക്കി. 4,380 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.(Heavy snowstorm in America, More than 5,000 flights canceled)കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഗതാഗത ശൃംഖലകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർ വലിയ...
വാഷിങ്ടൻ: മിനസോട്ടയിലെ മിനിയപ്പലിസിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് യുഎസ് പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ, കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. അമേരിക്കൻ തെരുവുകളിൽ രക്തച്ചൊരിച്ചിൽ കാണാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ പുറത്താക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്...
ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനമുണ്ടാവുക.(India-EU Trade Agreement to be announced today)യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്ടെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും...
കണ്ണൂർ: പാനൂർ പൊയിലൂരിൽ പരസ്യമായി കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാൾ തേച്ചു മിനുക്കി വെച്ചിട്ടുണ്ടെന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ യുവജന റാലിയിൽ ഉയർന്നത്.(DYFI's murderous slogan in Panoor)ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ യുവജന റാലിയിലാണ് കൊലവിളി ഉയർന്നത്. കതിരൂർ മനോജിനെ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ കർശന നീക്കങ്ങളുമായി പൊലീസ്. നിലവിലുള്ള കേസുകൾക്ക് പുറമെ പോറ്റിക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.(Sabarimala gold theft case, Police take new steps to prevent Unnikrishnan Potty from leaving)തിരുവനന്തപുരത്തെ വിവിധ...