ഒരിക്കൽ മനുഷ്യമനസ് രൂപങ്ങൾക്കു തുല്യമായി.ഇതു മനസിലാക്കിയ ഒരു ശിൽപി മനുഷ്യന് തുല്യമായ ദേവരൂപങ്ങൾ ഉണ്ടാക്കി.ഇതു കണ്ട മനുഷ്യർ ആ രൂപങ്ങളെ ആരാധിച്ചു.അങ്ങനെ മനുഷ്യ മനസ് ദേവതുല്യമായി...----------------------------------------ജോബി പേഴുംമൂട്ടിൽകോട്ടയം
മറവി തൻ ചുഴിയിൽ പിടയുന്ന നിന്നെ കാണുന്ന നേരമെൻ നെഞ്ചെരിയുന്നു.അതറിയുന്നുവോ നീ, ഓർമ്മ തൻ കുഴിമാടത്തിൽ കേഴുന്ന നിന്നെ കണ്ടൊരാ മാത്രയെൻ കണ്ഠം ഇടറുന്നു.അതറിയുന്നുവോ നീ, മയിൽപ്പീലി തഴുകിയുണർത്തിയ മാനസംചേതനയറ്റ പോൽ ഉറങ്ങി കിടക്കുന്നു.മറവിയുടെ പിടിയിലകപ്പെട്ട കൊച്ചു പൂമ്പാറ്റ പോൽ നീ ചിറകുവിടർത്തുന്നു ദിക്കറിയാതെ...------------------------------------സുകൃത ശങ്കർ പാലക്കാട്
അറിയാതെ മൗനം പുഞ്ചിരി തൂകിയപ്പോൾകണ്ണുകൾ കഥ പറഞ്ഞു ഒരായിരം കഥകൾ...നിമിഷനേരത്തെ ദൈർഘ്യമേ ആ പുഞ്ചിരിക്ക് ഉള്ളൂ.എങ്കിലും എനിക്കൊരു ആയുസ്സിന്റെ വിലയുണ്ടായിരുന്നു. കാലങ്ങൾക്കപ്പുറം ആ പുഞ്ചിരി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. ചിന്തകളിൽ ഭ്രാന്ത് നിറയുമ്പോൾ നീ പൂക്കുന്നു...----------------------------------------സിധ്യാ രാജേഷ് എറണാകുളം
മഴയുടെ ചുംബന പൂക്കളിൽ നിറയുന്ന വിടരുന്ന നിൻ അധരം കരിമഷി പടരുന്ന കരിമിഴിയിണകളിൽ കനവിന്നിതെന്തു സുഖംകുങ്കുമ പൊട്ടിന്റെ ചാരുതയേകുന്ന മഴവില്ലിൻ അഴകല്ലേ നീ എന്നും മനതാരിൽ നിനവല്ലേ നീ അഴകേഴും നിൻ വാർമുടി ചുരുളുകൾ തഴുകാനായി ഞാൻ കൊതിച്ചു.പാദസരത്തിന്റെ മർമ്മരനാഥമെൻ ഹൃദയത്തിൻ ശങ്കോലിയായ്...വെണ്ണക്കൽ മണ്ഡപവാതിൽ തുറന്നു നീ വെള്ളരി പ്രാവായ് പറന്നു.കാത്തിരിപ്പൂ ഞാനീക്കൽപ്പടവിൽ നിൻ...
"എന്താ തങ്കച്ചീ നിന്റെ മുഖത്തൊരു വല്ലാത്ത തെളിച്ചം? നാളെ വിഷു ആയോണ്ടാണോ?"ശരണാലയത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം വരാന്തയിൽ കൊച്ചുവർത്തമാനത്തിരുന്നപ്പോഴാണ് മണിയമ്മയുടെ ചോദ്യം. തങ്കച്ചിയുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു. "വിഷുതന്നെയാണ് കാര്യം... അവൻ വരും... ന്റെ കൊച്ചുമോൻ... വിഷ്ണുനാരായണൻ...""ആഹാ... അപ്പോ കോളാണല്ലോ... ഒത്തിരി കാശാണിപ്പോഴല്ലേ... തങ്കച്ചിയെന്തായാലും കോളടിച്ചു...""പോ.. പെണ്ണേ ഒന്ന്... കോളൊന്നുമല്ല. അവൻ വരുമ്പോൾ എന്തായാലും...
ദുബായ് എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ മകൾക്കും മരുമകനും കൊച്ചുമകൾക്കും റ്റാറ്റാ പറഞ്ഞ് വിമാനത്തിലേക്ക് കയറിയപ്പോൾ സങ്കടം സഹിക്കാനാകുമായിരുന്നില്ലെങ്കിലും സൂസിയുടെ മനസ്സിൽ പ്രതീക്ഷയുടെ ഒരു നാമ്പുണ്ടായിരുന്നു. ദുബായിൽ പലതവണ വന്നു പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ തൻറെ വരവ് കഴിഞ്ഞ ഒരു വർഷമായി ഊണിലും ഉറക്കത്തിലും തന്നോടൊപ്പമുണ്ടായിരുന്ന ലല്ലു മോളെ തിരിച്ചേൽപ്പിക്കാൻ ആയിട്ടുള്ള നിയോഗവും ആയിട്ടായിരുന്നു. ഏക...
When you arrived, I felt a change withinA sense of responsibility I couldn't concealI held your tiny hand so tight Aa your first cry echoed through the airYou are not just my sister you are also mine to guideWith...
ഒരു നിമിഷം നാവിൽ തൂങ്ങിയമധുരം പിന്നെ മയക്കമായിമയക്കത്തിൻ ആലസ്യത്തിൽഓർമ്മകൾ മങ്ങി തുടങ്ങിമൗനത്തിൻ മഞ്ഞുവീഴ്ചയിൽഞാൻ ചിറക് ചമച്ച് പറന്നു.ഞാൻ സൃഷ്ടിച്ച ലോകത്തിൽസ്വപ്ന വർണ്ണങ്ങളില്ലായിരുന്നു.അവയ്ക്കെല്ലാമാരൊക്കെയോകറുപ്പിൻ ചായക്കൂട്ടുകൾ ചാർത്തികൊടുത്തിരുന്നു.ഞാൻ കത്തിയെരിച്ചുംകുത്തിനിറച്ചും നിർമ്മിച്ചസ്വപ്നത്തിൽ നിന്നിറങ്ങുമ്പോൾ,മയക്കമല്ല, ചുറ്റും വേദന നിറഞ്ഞൊരു ലോകമായിരുന്നു ജീവിക്കാൻ ആശ വീണ്ടുംഎന്നിൽ വേരോടിയപ്പോൾ,എല്ലാം കൈവിട്ടുപോയി...ചുറ്റിനും,വേദനയുടെ ഇരുണ്ടവേലിയേറ്റത്തിൽ ഞാനൊറ്റക്കായി!--------------------------------------അശ്വതി പൊന്നു
‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരയ്ക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിർ, സോഷ്യൽ മീഡിയയിലെ വൈറൽ ടാൻസാനിയൻ താരം കിലി പോൾ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഇന്നസെൻറ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ...