തിരുവനന്തപുരം: ജയിൽ തടവുകാരുടെ വേതനം ഉയർത്തിയത് സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാർക്ക് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണെന്നും ഇക്കാര്യം സുപ്രീം കോടതി ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.(It is a constitutional principle to pay fair wages, CM on increase...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പാകത്തിന് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് കെ. മുരളീധരൻ. 90 ദിവസം പൂർത്തിയാകുന്നതോടെ പത്മകുമാറും പോറ്റിയും പുറത്തിറങ്ങുമെന്നും അതിനുശേഷം എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.(Will trap the gold thieves If UDF comes to power, says K Muraleedharan) 90 ദിവസത്തിനുള്ളിൽ കുറ്റപത്രം...
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അമേരിക്ക. കരാർ റഷ്യക്കെതിരായ ആഗോള ഉപരോധങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് യുഎസ് നിലപാട്.(Europe is funding the war against Europe, US against India-EU FTA)റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് തടയാൻ അമേരിക്ക ഇന്ത്യക്ക്...
ന്യൂഡൽഹി: പൊന്നാനിയിലെ വീട്ടമ്മ നൽകിയ ബലാത്സംഗ പരാതിയിൽ മുൻ മലപ്പുറം എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡി.വൈ.എസ്.പി ബെന്നി വി.വി, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർക്കെതിരെ നേരിട്ട് കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി നീക്കി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(Rape complaint,...
കോട്ടയം: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലും പരിസര പ്രദേശങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു. വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന നേതാവെന്ന നിലയിലാണ് സതീശനെ ഫ്ലെക്സുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്.(Flex boards in Perunna praising VD Satheesan) കെ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ എന്നീ സംഘടനകളുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്....
പാലക്കാട്: മുസ്ലിം വിഭാഗത്തിനെതിരെ താൻ വിദ്വേഷ പരാമർശം നടത്തിയെന്ന കെ.ടി. ജലീലിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യർ. മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്നോ കഴുത്തിൽ ടയറിട്ട് കത്തിക്കണമെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയൊന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ജലീൽ കൂടി ഭാഗമായ സർക്കാർ എന്തുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്ന് സന്ദീപ് വാര്യർ ചോദിച്ചു.(KT Jaleel is now...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളുമായി രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളക്കാരെയും ഫണ്ട് വെട്ടിച്ചവരെയും സി.പി.എം സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Pressure on SIT, Ramesh Chennithala lashes out on Sabarimala gold theft case)ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ്...
കൊച്ചി: ശാസ്താംമുകളിൽ സ്കൂൾ യൂണിഫോമിൽ സ്കൂളിലേക്ക് പോയ പതിനാറുകാരിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.(Plus One student found dead in Pond)ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ യൂണിഫോം ധരിച്ച് വീട്ടിൽ...
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പശ്ചാത്തലവും നിയമസഭയിലെ മുൻകാല പെരുമാറ്റങ്ങളും ഉയർത്തിക്കാട്ടി കടുത്ത വ്യക്തിപരമായ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ ഡെസ്കിന് മുകളിൽ കയറി നിന്ന് അസംബന്ധം കാണിച്ച ഒരാളാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. ഇങ്ങനെയുള്ളവർ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്ന നമ്മുടെ കുട്ടികളുടെ ഗതികേടിനെ...
കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദ് പരോൾ നിയമങ്ങൾ കാറ്റിൽപ്പറത്തി രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തു. പിതാവിന്റെ ചികിത്സയ്ക്കായി അടിയന്തര പരോൾ നേടിയ നിഷാദ്, പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് സജീവമായി പങ്കെടുത്തത്.(CPM councilor's performance violates parole rules)പരോളിലിറങ്ങുന്ന തടവുകാർ...