Jithin

കർണാടകയിൽ ബൈക്ക് ടാക്‌സി നിരോധനം ഹൈക്കോടതി റദ്ദാക്കി: സർക്കാരിന് തിരിച്ചടി |...

ബംഗലൂരു: കർണാടകയിലെ ബൈക്ക് ടാക്‌സി സർവീസുകൾ നിരോധിച്ചുകൊണ്ടുള്ള സിദ്ധരാമയ്യ സർക്കാരിന്റെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇരുചക്ര വാഹന ഉടമകളും വെൽഫെയർ അസോസിയേഷനുകളും നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി.(High Court quashes bike taxi ban in...

പാൽഘറിൽ കർഷകരോട് മുട്ടുമടക്കി സർക്കാർ : CPM നടത്തിയ ലോങ് മാർച്ച്...

മുംബൈ: വനാവകാശ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പാൽഘർ കളക്ട്രേറ്റിലേക്ക് സിപിഎം നടത്തിയ ലോങ് മാർച്ച് ലക്ഷ്യം കണ്ടു. സമരം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ലാ കളക്ടർ രേഖാമൂലം ഉറപ്പുനൽകിയതോടെ സമരം വിജയിച്ചതായി സിപിഎം പിബി അംഗവും കിസാൻ സഭ പ്രസിഡന്റുമായ അശോക് ധവാലെ പ്രഖ്യാപിച്ചു.(Government kneels down before farmers, CPM's long...

ജയിലിൽ വിരിഞ്ഞ പ്രണയം: വിവാഹിതരാകാൻ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച് കോടതി...

ജയ്പൂർ: ജയിലിൽ വെച്ച് പ്രണയത്തിലായ കൊടുംകുറ്റവാളികൾക്ക് വിവാഹം കഴിക്കാൻ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഡേറ്റിംഗ് ആപ്പ് കൊലക്കേസിലെ പ്രതിയായ മോഡൽ പ്രിയ സേത്തിനും, മുൻ കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊന്ന ഹനുമാൻ പ്രസാദിനുമാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്. ആൽവാറിലെ ബറോഡമേവിൽ വെച്ചാണ് ഇവരുടെ വിവാഹം നടക്കുക.(Court grants parole to murder...

ബിരിയാണിയിൽ ഉറക്കഗുളിക കലർത്തി, ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: പിന്നാലെ യുവതിയും...

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ഗുണ്ടൂർ സ്വദേശിയായ ശിവനാഗരാജുവാണ് കൊല്ലപ്പെട്ടത്. ഭാര്യ ലക്ഷ്മി മാധുരി, കാമുകൻ ഗോപി എന്നിവരെ പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹത്തിനരികിലിരുന്ന് അശ്ലീല ചിത്രങ്ങൾ കണ്ടതായും അന്വേഷണത്തിൽ വ്യക്തമായി.(Wife and lover mix sleeping pills in food...

40 ലക്ഷം രൂപയുടെ തട്ടിപ്പ്: പലാഷ് മുച്ഛലിനെതിരെ കേസ് | Palash...

സാംഗ്ലി: സിനിമയിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ഛലിനെതിരെ പോലീസ് കേസെടുത്തു. വിഗ്യാൻ മാനെയാണ് പലാഷിനെതിരെ സാംഗ്ലി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.(Fraud of Rs 40 lakh, Case filed against Palash Muchhal)പലാഷ് മുച്ഛൽ സംവിധാനം ചെയ്യുന്ന 'നസാരിയ'...

തമിഴ്‌നാട്ടിൽ ചിക്കുൻഗുനിയ പടരുന്നു: അതിർത്തി ജില്ലകളിലും ജാഗ്രത, ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും...

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ചിക്കുൻഗുനിയ പടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദ്ദേശം നൽകി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ. ചെന്നൈ, വില്ലുപുരം, തെങ്കാശി, തേനി ഉൾപ്പെടെ എട്ട് ജില്ലകളിലാണ് നിലവിൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി ബാധിത പ്രദേശങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കാനും IgM ELISA...

മൂന്നാർ വീണ്ടും തണുത്തുറയുന്നു: ചെണ്ടുവരയിൽ താപനില ഒരു ഡിഗ്രിയിലെത്തി | Munnar

ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് മടങ്ങുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നാറിലെ ചെണ്ടുവരയിൽ സീസണിലെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. (Munnar is getting cold again)ചെണ്ടുവര: 1°C, സൈലന്റ് വാലി: 3°C, നല്ലതണ്ണി: 3°C എന്നിങ്ങനെയാണ് നില. കഴിഞ്ഞ ഡിസംബർ 13-ന് ചെണ്ടുവരയിൽ താപനില മൈനസ് ഒരു ഡിഗ്രി...

ബാൽ താക്കറെയുടെ നൂറാം ജന്മദിനം: ശിവസേനയെക്കാൾ ഉപരിയായി മഹാരാഷ്ട്രക്ക് നഷ്ടമായത് ആ...

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വിസ്മയമായിരുന്ന ബാൽ കേശവ് താക്കറെ എന്ന ബാൽ താക്കറെയുടെ നൂറാം ജന്മദിനം ആഘോഷിക്കുകയാണ് നാട്. 2026 ജനുവരി 23 ബാൽ താക്കറെയുടെ ശതാബ്ദി വർഷമാണ്. ഈ അവസരത്തിൽ, ബാൽ താക്കറെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ചിത്രം എങ്ങനെയാകുമായിരുന്നു എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. രാഷ്ട്രീയത്തിൽ നേരിട്ട് സ്ഥാനമാനങ്ങൾ വഹിക്കാതെ...

കൈ കഴുകിയതിനെച്ചൊല്ലി തർക്കം; സെക്യൂരിറ്റി ജീവനക്കാരനെ സഹപ്രവർത്തകൻ അടിച്ചു കൊന്നു |...

സംഗറെഡ്ഡി: തെലങ്കാനയിലെ കൊല്ലൂരിലുള്ള സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നിസ്സാര തർക്കത്തെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ സഹപ്രവർത്തകൻ അടിച്ചു കൊന്നു (Telangana Watchman Murder Case). സഹപ്രവർത്തകന്റെ ഭക്ഷണപ്പാത്രത്തിൽ കൈ കഴുകിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 28 വയസ്സുകാരനായ ശ്യാം പാഞ്ചാലാണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ അതുൽ സാഹ്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് വാച്ച്മാൻ ക്വാർട്ടേഴ്സിൽ ശ്യാമിന്റെ മൃതദേഹം...

മോഷണമോ അതോ ഗതികേടോ? ക്ഷേത്ര വിഗ്രഹങ്ങളിൽ നിന്ന് ഷാൾ എടുക്കുന്ന സ്ത്രീകളുടെ...

ഭുവനേശ്വർ: കഠിനമായ തണുപ്പിൽ നിന്നും രക്ഷ നേടാൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ പുതപ്പിച്ചിരുന്ന ഷാളുകൾ രണ്ട് സ്ത്രീകൾ എടുത്തുമാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു ക്ഷേത്രത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ പ്രവൃത്തിയെ മോഷണമായി കാണണോ അതോ ദാരിദ്ര്യം മൂലമുള്ള നിസ്സഹായാവസ്ഥയായി കാണണോ എന്നതിനെച്ചൊല്ലിയാണ് ഇൻ്റർനെറ്റിൽ തർക്കം നടക്കുന്നത്.തണുപ്പുകാലത്ത് ഭക്തർ വിഗ്രഹങ്ങൾക്ക് അർപ്പിച്ച...