HomeCrime40 ലക്ഷം രൂപയുടെ തട്ടിപ്പ്: പലാഷ് മുച്ഛലിനെതിരെ കേസ് | Palash...

40 ലക്ഷം രൂപയുടെ തട്ടിപ്പ്: പലാഷ് മുച്ഛലിനെതിരെ കേസ് | Palash Muchhal

സാംഗ്ലി: സിനിമയിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ഛലിനെതിരെ പോലീസ് കേസെടുത്തു. വിഗ്യാൻ മാനെയാണ് പലാഷിനെതിരെ സാംഗ്ലി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.(Fraud of Rs 40 lakh, Case filed against Palash Muchhal)

പലാഷ് മുച്ഛൽ സംവിധാനം ചെയ്യുന്ന ‘നസാരിയ’ എന്ന സിനിമയിൽ നിക്ഷേപകനാകാൻ വിഗ്യാൻ മാനെയെ ക്ഷണിച്ചു. 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒടിടി റിലീസിന് ശേഷം 12 ലക്ഷം രൂപ ലാഭം നൽകാമെന്നും ചിത്രത്തിൽ വേഷം നൽകാമെന്നുമായിരുന്നു വാഗ്ദാനം. 2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിലായി പലതവണകളായി 40 ലക്ഷം രൂപ വിഗ്യാൻ പലാഷിന് കൈമാറി.

പണം കൈപ്പറ്റിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂർത്തിയായില്ല. പണം തിരികെ ചോദിച്ചപ്പോൾ പലാഷ് കൃത്യമായ മറുപടി നൽകാത്തതിനെത്തുടർന്നാണ് വിഗ്യാൻ പോലീസിനെ സമീപിച്ചത്.

Clickable Info Box