തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനാർത്ഥിയാകുന്നതോടെ അധ്യക്ഷ ചുമതല കൈമാറേണ്ടതായി വരും. പേരാവൂരിൽ നിന്ന് സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായതോടെയാണ് സംഘടനാ ചുമതലകളിൽ മാറ്റം വരുന്നത്.(Sunny Joseph set to contest, Who will run for the post of KPCC president?)
എംപിയായ കൊടിക്കുന്നിൽ...
നൂക്ക്: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ, ദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ ഗ്രീൻലാൻഡിലെത്തി (Denmark PM Greenland Visit). വെള്ളിയാഴ്ച ഗ്രീൻലാൻഡ് തലസ്ഥാനമായ നൂക്കിലെത്തിയ ഫ്രെഡറിക്സണെ ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ സ്വീകരിച്ചു. ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമാണെന്നും അത് വിൽക്കാനുള്ളതല്ലെന്നും...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ, നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഫെബ്രുവരി 15-നകം ആദ്യഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം.(Sabarimala gold theft case, SIT to submit chargesheet in court by February...
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സാധ്യത. കുഞ്ഞികൃഷ്ണനെതിരെയുള്ള അന്തിമ തീരുമാനം പാർട്ടി നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും.(Martyr Fund fraud controversy, Disciplinary action against V Kunhikrishnan likely)
ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്ക് അവതരിപ്പിക്കുന്നതിൽ മാത്രമാണ് വീഴ്ചയുണ്ടായതെന്നുമാണ് സി.പി.എം...
പോർട്ട്-ഓ-പ്രിൻസ്: അമേരിക്കയുടെ കടുത്ത മുന്നറിയിപ്പുകൾ അവഗണിച്ച് പ്രധാനമന്ത്രി അലിക്സ് ഡിഡിയർ ഫിൽസ്-ഐമെയെ (Alix Didier Fils-Aime) പുറത്താക്കാനുള്ള നീക്കവുമായി ഹെയ്തിയിലെ ട്രാൻസിഷണൽ പ്രസിഡൻഷ്യൽ കൗൺസിൽ മുന്നോട്ട് പോകുന്നു (Haiti Prime Minister Removal). പ്രധാനമന്ത്രിയെ മാറ്റുന്നത് രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ്...
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ പരോക്ഷമായി വിമർശനമുന്നയിച്ച് ജി. സുധാകരൻ. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ മൂക്കാതെ പഴുത്തവരാണെന്നും സ്വയം ഉള്ളിലേക്ക് നോക്കണമെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(G Sudhakaran indirectly criticizes Minister Saji Cherian)
സമൂഹത്തിനും പാർട്ടിക്കും ദോഷകരമാകുന്ന വർഗീയ പരാമർശങ്ങൾ ആരിൽ നിന്നെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽ അവർ വിളയാതെ പഴുത്തവരാണെന്ന് കരുതണം. സമീപകാലത്തുണ്ടായ വിവാദ...
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജനുവരി 28-ന് വിധി പറയും. കേസിൽ നിർണ്ണായകമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്.(Rahul Mamkootathil's bail plea, Verdict on 28th of this month)
രാഹുലും പരാതിക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം...
മലപ്പുറം: കേരളത്തിലൂടെയുള്ള പുതിയ അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ചകൾ പൂർത്തിയാക്കിയതായും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം മലപ്പുറത്ത് അറിയിച്ചു. താൻ ഇനി ഒരു ഇലക്ഷനും ഇല്ലെന്നും, വിരമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Moving ahead with high-speed rail project...
വാഷിംഗ്ടൺ: മ്യാൻമറിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് അമേരിക്ക നൽകി വരുന്ന താൽക്കാലിക നിയമപരമായ പദവി (Temporary Protected Status - TPS) റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറൽ കോടതി തടഞ്ഞു (US Myanmar TPS Extension). ചിക്കാഗോയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മാത്യു കെന്നലിയാണ് മ്യാൻമർ പൗരന്മാരുടെ നാടുകടത്തൽ പരിരക്ഷ നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. ഇതോടെ...