Jithin

യുഎസ് സുരക്ഷാ കരാർ അന്തിമഘട്ടത്തിൽ: ഒപ്പിടാനുള്ള തീയതിക്കായി കാത്തിരിക്കുന്നതായി സെലെൻസ്‌കി ...

വിൽനിയസ്: യുക്രെയ്‌നിന് നൽകേണ്ട സുരക്ഷാ ഉറപ്പുകൾ സംബന്ധിച്ച അമേരിക്കൻ രേഖകൾ പൂർണ്ണമായും തയ്യാറാണെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി (Volodymyr Zelenskyy) വ്യക്തമാക്കി. ലിത്വാനിയയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്. കരാറിൽ ഒപ്പിടുന്നതിനുള്ള സ്ഥലവും സമയവും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഒപ്പിട്ട ശേഷം ഈ...

‘ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം’: റിപ്പബ്ലിക്...

തിരുവനന്തപുരം: രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭാരതം പരമാധികാര റിപ്പബ്ലിക്കായതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനത്തിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്നും അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.(We must unite to resist...

റഫാ അതിർത്തി നിയന്ത്രിതമായി തുറക്കാൻ ഇസ്രായേൽ തീരുമാനം; ഇസ്രായേൽ സൈനികന്റെ മൃതദേഹം...

ഗാസ: ഇസ്രായേൽ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ പൂർത്തിയാകുന്നതോടെ ഗാസയും ഈജിപ്തും തമ്മിലുള്ള റഫാ അതിർത്തി 'പരിമിതമായ' രീതിയിൽ വീണ്ടും തുറക്കാൻ ഇസ്രായേൽ തീരുമാനിച്ചു (Rafah Crossing Reopening). ഗാസയിൽ ഇസ്രായേൽ തടവിലാക്കിയവരിൽ ഇനി കണ്ടെത്താനുള്ള ഏക വ്യക്തിയായ റാൻ ഗ്‌വിലി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹത്തിനായി വടക്കൻ ഗാസയിലെ സെമിത്തേരിയിൽ സൈന്യം നിലവിൽ...

സ്വർണ്ണ വിലയിൽ റെക്കോർഡ് കുതിപ്പ്: ഒറ്റയടിക്ക് വർധിച്ചത് 1800 രൂപ! |...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്ന് മാത്രം പവന് 1,800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,320 രൂപയായി ഉയർന്നു. ചരിത്രത്തിലാദ്യമായാണ് വില ഈ നിരക്കിലെത്തുന്നത്.(Kerala Gold price hiked, know about today's rate)ഒരു പവൻ സ്വർണ്ണത്തിന് 1,19,320 രൂപയാണ്. 1,800 രൂപയാണ് കൂടിയത്. ഗ്രാമിന്...

യൂറോപ്യൻ കാറുകൾക്ക് വില കുറയും; ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ...

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി വിദേശ കാറുകളുടെ ഇറക്കുമതി നികുതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു (India EU Trade Agreement). നിലവിൽ 110 ശതമാനം വരെയുള്ള ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാനാണ് ധാരണയായിരിക്കുന്നത്. ചൊവ്വാഴ്ചയോടെ പ്രഖ്യാപിക്കാൻ പോകുന്ന ഈ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ വാഹന വിപണിയിൽ...

റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു |...

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രസംഗം പൂർത്തിയാക്കിയ ഉടൻ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു.(Republic Day celebrations, Minister Kadannappalli Ramachandran collapses)വേദിയിലുണ്ടായിരുന്ന കണ്ണൂർ ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും ചേർന്നാണ് മന്ത്രിയെ താങ്ങിയത്. അൽപ്പസമയം അബോധാവസ്ഥയിലായ മന്ത്രിയെ ഉടൻ തന്നെ പ്രാഥമിക...

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം : V കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും...

കണ്ണൂർ: ഫണ്ട് വെട്ടിപ്പ് പരാതി ഉന്നയിച്ച പയ്യന്നൂരിലെ മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ പയ്യന്നൂരിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Martyr Fund Fraud Controversy, Posters in favor and against V Kunhikrishnan) ടി.ഐ. മധുസൂദനൻ എംഎൽഎയുടെ തട്ടകമായ അന്നൂരിലാണ്...

കഴിക്കുന്നവരെ കുഴപ്പത്തിലാക്കിക്കളയുന്ന കൂൺ, റെസ്റ്റോറന്‍റുകളിലെ മെനുവിലും ഇവൻ ഇടംപിടിക്കുന്നു; ഹാലുസിനേഷനുണ്ടാക്കും കൂൺ...

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉൾപ്പെടെ വലിയ പങ്കുവഹിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലൊന്നാണ് കൂണ്‍. ധാതുക്കളും പ്രോട്ടീനും വിറ്റാമിനുകളുമൊക്കെ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ കൂൺ ഉൾപ്പെടുത്തിയാല്‍ വിറ്റാമിൻ ഡി, പൊട്ടാസ്യം, ഫൈബർ, ചെമ്പ്, സെലിനിയം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായകമാകും. കൂണിന്റെ വിറ്റാമിൻ ഡി, ആന്റിഓക്‌സിഡന്റ് സവിശേഷതകൾ കോശങ്ങളുടെ...

ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 മരണം: നൂറോളം പേരെ കാണാതായെന്ന്...

മനില: തെക്കൻ ഫിലിപ്പീൻസിൽ മുന്നൂറിലധികം യാത്രക്കാരുമായി പോയ 'എം.വി തൃഷ കേർസ്റ്റിൻ 3' എന്ന യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ഇന്ന് പുലർച്ചെ 1:50-ഓടെയാണ് അപകടം നടന്നത്. സാംബോംഗ സിറ്റിയിൽ നിന്ന് ജോളോ ദ്വീപിലേക്ക് പോവുകയായിരുന്നു ബോട്ട്.(15 dead as passenger boat sinks in Philippines) ബോട്ടിൽ 332 യാത്രക്കാരും 27...

വീട്ടിലെ ഭക്ഷണത്തിന്റെ അതേ രുചി, അപ്പം കഴിക്കുന്ന പോസ്റ്റ് പങ്ക് വച്ച്...

ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ഒരുപാട് വിദേശികളുണ്ട്. അതുപോലെ തന്നെ സൗത്ത് ഇന്ത്യൻ ഭക്ഷണമായ ദോശയും, ഇഡലിയും, അപ്പവുമെല്ലാം ഇഷ്ടപ്പെടുന്നവരും ഉണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണറായ സൈമൺ വോങ് ആണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. അപ്പം കഴിക്കുന്ന...