Anjali Ajikumar

സമുദ്രങ്ങളിൽ റെക്കോർഡ് താപനില; ഈ ജൂൺ ചരിത്രത്തിലെ ഏറ്റവും ചൂടേറിയതെന്ന് റിപ്പോർട്ട്...

ലോകത്തിലെ സമുദ്രങ്ങളിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസം 2026-ലേതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് മറൈൻ സർവീസ് റിപ്പോർട്ട്. ജൂണിൽ സമുദ്ര ഉപരിതല താപനില 21.0 ഡിഗ്രി സെൽഷ്യസ് (69.8 ഡിഗ്രി ഫാരൻഹീറ്റ്) ആയി ഉയർന്നു. 2023-ലും 2024-ലും രേഖപ്പെടുത്തിയ റെക്കോർഡുകളെയാണ് ഇത്തവണത്തെ താപനില മറികടന്നത്. (Hottest Ocean Temperatures) സമുദ്രങ്ങൾ നേരിടുന്ന പ്രതിസന്ധി 2026-ന്റെ...

പലസ്തീൻ അഭയാർത്ഥികൾക്ക് സഹായം മുടങ്ങുന്നു; 100 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് പ്രതിസന്ധിയിൽ...

പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സഹായ ഏജൻസിയായ ഉൻ‌റ (UNRWA) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 100 ദശലക്ഷം ഡോളറിന്റെ കുറവാണ് ഏജൻസി നേരിടുന്നത്. ഫണ്ടിംഗിലെ ഈ കുറവ് ദശലക്ഷക്കണക്കിന് പലസ്തീൻ അഭയാർത്ഥികളുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ഈ ഏജൻസിയെ തകർക്കാൻ നടക്കുന്ന...

അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; പാകിസ്ഥാൻ നേരെ അഫ്ഗാൻ വ്യോമാക്രമണം, ഡ്രോണുകൾ...

അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സൈനിക സംഘർഷം വീണ്ടും രൂക്ഷമായി. പാകിസ്ഥാന്റെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളിൽ തങ്ങൾ വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അവകാശപ്പെട്ടു (Pakistan Afghanistan Border Conflict). ഐഎസ്ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇതിൽ ഭീകരർക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അഫ്ഗാൻ അതിർത്തിയിൽ നിന്ന്...

കാനഡയിൽ വെയ്‌ഗോവിയുടെ ആദ്യ ജെനറിക് പതിപ്പിന് അനുമതി; ഭാരക്കുറവിനുള്ള ചികിത്സ കൂടുതൽ...

അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കാൻ ലോകമെമ്പാടും വലിയ ഡിമാൻഡുള്ള 'സെമാഗ്ലൂട്ടൈഡ്' (Semaglutide) മരുന്നിന്റെ ജെനറിക് പതിപ്പിന് കാനഡയിൽ അനുമതി ലഭിച്ചു (Generic Wegovy Approval Canada). കാനഡയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അപ്പോടെക്സ് (Apotex) വികസിപ്പിച്ച 'സെവ്മിയ' (Sevmia) എന്ന മരുന്നാണ് വെയ്‌ഗോവിയുടെ ആദ്യ ജെനറിക് പതിപ്പായി ഹെൽത്ത് കാനഡ അംഗീകരിച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായി...

‘ഫ്രാൻസ് ഞങ്ങളേക്കാൾ മികച്ചവരല്ല’; ലോകകപ്പ് പോരാട്ടത്തിന് മുൻപേ വെല്ലുവിളിയുമായി ലമിൻ യമാൽ...

ഫിഫ ലോകകപ്പ് 2026-ൽ ഫ്രാൻസിന് മുൻതൂക്കമുണ്ടെന്ന അഭിപ്രായങ്ങളെ തള്ളി സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ. വരാനിരിക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ ഇരുടീമുകളും തുല്യശക്തികളാണെന്നും, ആരെയും ഫേവറിറ്റുകളായി കാണേണ്ടതില്ലെന്നും യമാൽ പറഞ്ഞു (Lamine Yamal Big Remark). എൽ പാർട്ടിഡാസോ ഡി കോപ്പെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്പെയിൻ താരം തന്റെ നിലപാട് വ്യക്തമാക്കിയത്. "യൂറോ കപ്പിന് ശേഷം...

ഫിഫ ലോകകപ്പ് ആഘോഷത്തിനിടയിൽ ദുരന്തം; മെക്സിക്കോ സിറ്റിയിൽ രണ്ട് മരണം |...

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ മെക്സിക്കോ പ്രീക്വാർട്ടർ റൗണ്ടിലേക്ക് മുന്നേറിയതിനെത്തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടയിൽ രണ്ട് മരണം. ഇക്വഡോറിനെതിരായ മത്സരത്തിൽ മെക്സിക്കോ 2-0 ന് വിജയിച്ചതിന് പിന്നാലെ മെക്സിക്കോ സിറ്റിയിൽ തടിച്ചുകൂടിയ വൻ ജനാവലിക്കിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. (Mexico City World Celebration Tragedy) അമിതമായ തിരക്കിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെക്സിക്കോ സിറ്റി ഹെൽത്ത് സെക്രട്ടറി സ്ഥിരീകരിച്ചു....

രാജസ്ഥാനിൽ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22...

ദൗസ: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു (Rajasthan Sleeper Bus Accident). ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2:30-ഓടെയാണ് സംഭവം. അപകടത്തെത്തുടർന്ന് ബസിനും ട്രക്കിനും തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുകളിലെ ബർത്തുകളിലുണ്ടായിരുന്ന...

തദ്ദേശസ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സർക്കാർ നടപടി അടിയന്തരമായി വേണമെന്ന് പിണറായി...

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള സാമ്പത്തിക മരവിപ്പ് നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആവശ്യത്തിന് ഫണ്ടില്ലാതെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്, സർക്കാർ കുടിശ്ശികയുള്ള മൂന്നാം ഗഡു തുക അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും, സർക്കാർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. (Local Self Government...

‘ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട’; വിവാദ യോഗത്തിൽ നിലപാട് കടുപ്പിച്ച്...

കൊച്ചി: ക്രിമിനൽ കേസ് പ്രതികളുടെ പങ്കാളിത്തത്തോടെ കൊച്ചിയിൽ നടന്ന 'തൂഫാൻ' യോഗത്തിനെതിരെ നിലപാട് വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ് (Kochi Police Commissioner on Thoofan Controversy). നടന്നത് ഒരു സ്വകാര്യ പരിപാടിയാണെന്നും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയെ നേരിടാൻ ഓപ്പറേഷൻ...

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: അന്വേഷണം പി.എ. മുഹമ്മദ് റിയാസിലേക്കും; സാമ്പത്തിക ഇടപാടുകൾ ഇ.ഡി...

സി.എം.ആർ.എൽ (CMRL) - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രധാന വ്യക്തിയായ വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രിയുടെ മകൾ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം മുഹമ്മദ് റിയാസിലേക്കും നീളുന്നത്. ഇതേത്തുടർന്ന് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിൽ ഇ.ഡി...