കൊച്ചി: പലർക്കും വാഹനങ്ങൾ എന്നത് ഒരു യാത്രാ ഉപാധി മാത്രമല്ല, ജീവനുതുല്യം സ്നേഹിക്കുന്ന ഒന്നാണ് (Tata Nexon EV Submerged In Flood Video). തങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളെ ഉടമസ്ഥർ പരിപാലിക്കുന്ന രീതിയിൽ നിന്ന് അവയോടുള്ള വൈകാരികമായ ബന്ധം എളുപ്പത്തിൽ വായിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിൽ വാഹനപ്രേമികളുടെ കണ്ണ് നിറയിക്കുന്നതും ഒപ്പം അതിശയിപ്പിക്കുന്നതുമായ ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത മഴയ്ക്കിടയിലും വൻതോതിൽ വൈറലാകുന്നത്.
കനത്ത മഴയെ തുടർന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ തന്റെ പ്രിയപ്പെട്ട വാഹനം മുങ്ങിപ്പോകാതെയും ശക്തമായ ഒഴുക്കിൽപ്പെടാതെയും നെഞ്ചോട് ചേർത്ത് സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ സംഭവം കൃത്യമായി എവിടെയാണ് നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. കഴുത്തിനൊപ്പം വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോഴും, തന്റെ വാഹനത്തിന്റെ പിന്നിലെ ഡോർ ഹാൻഡിലിൽ ജീവൻ പണയം വെച്ച് മുറുകെ പിടിച്ചു നിൽക്കുന്ന ഉടമയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാകുക.
View this post on Instagram
വെള്ളത്തിൽ മുങ്ങിയിട്ടും കൺചിമ്മി നെക്സോൺ ഇവി
പിന്നീട് നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെ വെള്ളത്തിൽ കുടുങ്ങിപ്പോയ വാഹനം പുറത്തെത്തിക്കുന്നതിനായി വലിയൊരു ക്രെയിൻ (Crane) എത്തിക്കുകയും, സുരക്ഷിതമായ സ്ഥാനത്തേക്ക് വാഹനം സാവധാനം ഉയർത്തി മാറ്റുന്നതും വീഡിയോയിലുണ്ട്. വാഹനത്തിനുള്ളിൽ പൂർണ്ണമായും വെള്ളം കയറിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങൾ നൽകുന്ന സൂചന. പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ (Tata Motors) ഏറ്റവും ജനപ്രിയ ഇലക്ട്രിക് എസ്‌യുവി മോഡലായ ‘നെക്‌സോൺ ഇവി’ (Nexon EV) ആണ് ഈ പ്രളയത്തിൽ മുങ്ങിക്കിടക്കുന്നത്.
പൂർണ്ണമായും വെള്ളത്തിൽ മൂടിയിരിക്കുമ്പോഴും ടാറ്റ നെക്സോൺ ഇവിയുടെ അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യ തെളിയിക്കുന്ന ചില കാര്യങ്ങളും വീഡിയോയിൽ വ്യക്തമാണ്. ഇത്രയും വലിയ വെള്ളക്കെട്ടിൽ കിടന്നിട്ടും വാഹനത്തിന്റെ പല പ്രധാന ഭാഗങ്ങളും പ്രവർത്തനക്ഷമമായിരുന്നു. കാറിന്റെ കണക്റ്റഡ് എൽ.ഇ.ഡി ലൈറ്റുകളും വൈപ്പറുകളും (Wipers) വെള്ളത്തിനടിയിലും കൃത്യമായി പ്രവർത്തിക്കുന്നത് വീഡിയോയിൽ കാണാം.
ചുരുങ്ങിയ സമയം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വൈകാരിക വീഡിയോ ദൃശ്യം ഇതിനകം കണ്ടത്. പ്രളയത്തിൽ പെട്ടുപോയ കാറിന്റെ ഉടമയുടെ അവസ്ഥയിൽ കടുത്ത സഹതാപം പ്രകടിപ്പിച്ചും, പ്രാണനെപ്പോലെ വാഹനത്തെ സ്നേഹിച്ച അദ്ദേഹത്തിന്റെ മനസ്സിനെ പ്രശംസിച്ചുമൊക്കെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. പ്രതികൂല സാഹചര്യത്തിലും കാറിനെ ഒഴുക്കിൽപ്പെടാതെ പിടിച്ചുനിർത്തിയ വാഹന ഉടമയുടെ അസാമാന്യ ധൈര്യത്തെയും സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുന്നുണ്ട്.
Story Summary: A touching video has gone viral on social media, showcasing a car owner standing in neck-deep floodwater, tightly holding onto the door handle of his Tata Nexon EV to prevent it from washing away. The footage, from an undisclosed location, later shows a crane recovering the completely submerged electric SUV. Interestingly, despite being fully under water, the Nexon EV’s lights and wipers were seen functioning, highlighting its build quality, while netizens heavily praised the owner’s emotional bond and courage.

