HomeCrimeലാഹോറിൽ വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു...

ലാഹോറിൽ വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: പാക് ഉപപ്രധാനമന്ത്രിയുടെ ബന്ധു ഉൾപ്പെടെ 4 പേർ അറസ്റ്റിൽ | Lahore gangrape case

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ബന്ധുവായ മുഹമ്മദ് റാസ ദാർ ആണ് കേസിലെ മുഖ്യപ്രതി. റാസ ദാറിനെ കൂടാതെ ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരെയും പൊലീസ് പിടികൂടി. ഇവരെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.(Lahore gangrape case, Relative of Pakistan Deputy PM arrested in foreign women gangrape case)

നെതർലൻഡ്‌സ്, വെനിസ്വേല സ്വദേശികളായ രണ്ട് വനിതകളാണ് ക്രൂര പീഡനത്തിന് ഇരയായത്. ജൂൺ 29-ന് ലാഹോറിലെത്തിയ ഇവരെ പ്രതികൾ തട്ടിക്കൊണ്ടുപോയി ഒരു വീട്ടിൽ പാർപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. സ്പെയിനിൽ ഉള്ള ഇരകളിലൊരാളുടെ പിതാവ് വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് ഇവരെ രക്ഷപ്പെടുത്തിയത്.

2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വെച്ചാണ് വനിതകൾ റാസ ദാറിനെ പരിചയപ്പെട്ടത്. ക്രിപ്‌റ്റോകറൻസി ബിസിനസ് പങ്കാളികളായ ഇവർ, റാസ ദാറിന്റെ ക്ഷണപ്രകാരം ബിസിനസ് ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിൽ എത്തിയതായിരുന്നു. പ്രതികൾ ബിസിനസ് വിസ തരപ്പെടുത്തി നൽകിയാണ് ഇവരെ ലാഹോറിലേക്ക് വിളിച്ചുവരുത്തിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരകൾ റാസ ദാറിനെ മുഖ്യപ്രതിയായി തിരിച്ചറിഞ്ഞു. കേസിൽ അഞ്ച് പേരാണ് പ്രതികളായുള്ളത്. ഇതിൽ നാല് പേരെ അറസ്റ്റ് ചെയ്തതായും അഞ്ചാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Story Summary

Four suspects, including a relative of Pakistan’s Deputy PM Ishaq Dar, have been arrested in Lahore for allegedly kidnapping and gangraping two foreign women from the Netherlands and Venezuela. The victims, who were business partners with the prime suspect, Raza Dar, in a cryptocurrency venture, were lured to Pakistan on business visas and held for ransom. Police rescued the women following a distress call from one of the victims’ families in Spain, and a manhunt is ongoing for the fifth accused.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.