എണ്ണപ്പാ: കാസർഗോഡ് എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. അർധരാത്രിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർന്നു (CPIM Office Attack Kasaragod). സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വാദം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Summary: The CPI(M) local committee office in Ennapara, Kasaragod, was attacked late last night, resulting in damaged windows and a broken flagpole. The CPI(M) has alleged that BJP workers are behind the incident, accusing them of attempting to incite conflict in a peaceful area. Police have initiated an investigation and are currently analyzing CCTV footage from the vicinity.

