Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaപിറവത്ത് പുഴയിൽ യുവതിയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി |...

പിറവത്ത് പുഴയിൽ യുവതിയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി | Mulakulam bridge dead bodies

🎙️ Latest Podcast

കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ യുവതിയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി (Mulakulam bridge dead bodies). പിറവം മൂവാറ്റുപുഴയാറ്റിലെ മുളക്കുളം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഇന്ന് പുലർച്ചെയോടെ പ്രദേശവാസികളാണ് പുഴയിൽ ആദ്യം ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിന്റെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിറവം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സമീപത്തുനിന്നുതന്നെ സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തത്. മരിച്ചവർ ആരാണെന്നോ എവിടുത്തെ സ്വദേശികളാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപദിവസങ്ങളിൽ പരിസരപ്രദേശങ്ങളിൽ നിന്നും ആളുകളെ കാണാതായിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

Story Summary: The bodies of a woman and a one-year-old baby were found in the river near Mulakulam bridge in Piravom, Ernakulam. The Piravom police and fire force recovered the bodies, and an investigation has been launched to identify the deceased and ascertain the cause of death.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.