സോൾ : ലോകപ്രശസ്ത കെ-പോപ്പ് ബാൻഡ് ബി.ടി.എസിലെ അംഗമായ ജങ്കൂക്കിനെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത ബ്രസീലിയൻ യുവതിക്ക് തടവുശിക്ഷ വിധിച്ച് സോളിലെ ജില്ലാ കോടതി. താരത്തിന്റെ വസതിയുടെ ഡോർബെൽ 113 തവണയോളം അടിച്ചും, അനുവാദമില്ലാതെ വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചും ശല്യം ചെയ്തതിനാണ് യുവതിക്കെതിരെ നടപടി.(BTS Jungkook stalker case, Brazilian Woman Sentenced To Prison For Stalking BTS Star Jungkook)
ഒരു വർഷം തടവും, തുടർന്ന് രണ്ട് വർഷം സസ്പെൻഷനും അടങ്ങുന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്ടോക്കിംഗ് പണിഷ്‌മെന്റ് ആക്ട് പ്രകാരമാണ് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷാ കാലാവധിക്ക് ശേഷം യുവതിയെ ദക്ഷിണ കൊറിയയിൽ നിന്ന് നാടുകടത്താനും സാധ്യതയുണ്ട്.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് യുവതി ജങ്കൂക്കിൻ്റെ വസതിയിൽ ആദ്യമായി എത്തിയത്. താരത്തിന്റെ വീടിന് മുന്നിൽ കത്തുകളും ഫോട്ടോകളും ഉപേക്ഷിച്ചും പരിസരത്ത് അലഞ്ഞുതിരിഞ്ഞും യുവതി ശല്യം തുടർന്നു. പിന്നീട് ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയിയെ പിന്തുടർന്ന് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് അധികൃതർ ഇവർക്കെതിരെ കേസെടുത്തത്. ആദ്യഘട്ടത്തിൽ താക്കീത് നൽകി വിട്ടയച്ചെങ്കിലും, ശല്യം തുടർന്നതോടെ കോടതി ഇടപെടുകയായിരുന്നു. താരത്തിന്റെ വീടിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിന് യുവതിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജങ്കൂക്കിൻ്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ ഇതാദ്യമല്ല. നേരത്തെ ചൈനീസ് വംശജയായ മറ്റൊരു യുവതി താരത്തിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും, ഹാക്കർമാർ താരത്തിന്റെ അക്കൗണ്ട് ലക്ഷ്യമിട്ടതും വലിയ വാർത്തയായിരുന്നു.
Story Summary
A Brazilian woman has been sentenced to one year in prison, followed by a two-year suspension, for stalking BTS star Jungkook. The court found her guilty of repeatedly ringing his doorbell and attempting to enter his private residence, leading to charges under the Stalking Punishment Act and potential deportation from South Korea.

