മൂന്നാർ: മൂന്നാറിലെ പ്രശസ്തമായ കുണ്ടള ഗോൾഫ് ക്ലബ്ബിൽ നടന്നുവന്ന തെലുങ്ക് സിനിമയുടെ ലൊക്കേഷനിലേക്ക് കാട്ടാന ‘പടയപ്പ’ അപ്രതീക്ഷിതമായി എത്തിയതോടെ ഷൂട്ടിങ് തടസ്സപ്പെട്ടു (Munnar Padayappa elephant latest news). പ്രശസ്ത തെലുങ്ക് സംവിധായകൻ അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ‘ശ്രീനിവാസ മാങ്കപുരം’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലേക്കാണ് പടയപ്പ ശാന്തനായി എത്തിയത്. ആനയെ കണ്ട് ഭയന്നോടിയ നടീനടന്മാരും അണിയറപ്രവർത്തകരും ഉടൻ തന്നെ ഗോൾഫ് ക്ലബ്ബ് കെട്ടിടത്തിനുള്ളിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.
വലിയ സിനിമാ സജ്ജീകരണങ്ങളും ആളുകളെയും കണ്ട് ലൊക്കേഷന് സമീപം നിലയുറപ്പിച്ച ആനയെ മാറ്റാൻ കഴിയാതെ വന്നതോടെ താൽക്കാലികമായി ഷൂട്ടിങ് നിർത്തിവെച്ചു. തുടർന്ന് വിവരമറിഞ്ഞ് വനംവകുപ്പിന്റെ ദ്രുതകർമ്മ സേന (RRT) സ്ഥലത്തെത്തുകയും ഏറെ പരിശ്രമത്തിനൊടുവിൽ പടയപ്പയെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി സമീപത്തെ വനത്തിനുള്ളിലേക്ക് തുരത്തുകയുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിലെ കുണ്ടള, ചെണ്ടുവര, ചിറ്റുവര എന്നീ തോട്ടം മേഖലകളിൽ പടയപ്പ സജീവമായി നിലയുറപ്പിച്ചിട്ടുണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
Story Summary:
The famous wild elephant ‘Padayappa’ disrupted a Telugu movie shoot at the Kundala Golf Club in Munnar. The elephant entered the location of the upcoming movie ‘Srinivasa Mankapuram’, directed by Ajay Bhupathi. Terrified crew members and actors rushed inside the golf club building, halting the shoot. The Forest Department’s RRT team later arrived and safely guided Padayappa back into the forest. The elephant has been roaming the Kundala, Chenduvara, and Chittuvara areas for the past week.

