കൊച്ചി: ആഗോള ഫുട്‌ബോൾ മാമാങ്കത്തിന്റെ ആവേശം ഇന്ത്യയിലെ ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുത്തൻ ഡിജിറ്റൽ കൂട്ടായ്മയുമായി പ്രമുഖ പാനീയ ബ്രാൻഡായ കൊക്ക-കോള (Coca Cola Matchday Hangout FIFA World Cup). പ്രമുഖ ക്രിയേറ്റർമാർക്കൊപ്പം ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാനും ചർച്ചകളിൽ പങ്കാളികളാകാനുമുള്ള ‘മാച്ച് ഡേ ഹാങ്ങൗട്ട്’ (Matchday Hangout) പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു. മത്സരസമയങ്ങളിൽ ഓൺലൈൻ ഗ്രോസറി ഡെലിവറി ആപ്പുകളായ സെപ്‌റ്റോ (Zepto), ബ്ലിങ്കിറ്റ് (Blinkit) എന്നിവയിലൂടെ കൊക്ക-കോള ഓർഡർ ചെയ്യുന്ന ആരാധകർക്കാണ് ഈ പ്രത്യേക ഇന്ററാക്ടീവ് സ്ട്രീമുകളിലേക്ക് (Interactive Streams) നേരിട്ട് പ്രവേശനം ലഭിക്കുക.
മത്സരത്തിന് മുൻപുള്ള പ്രവചനങ്ങൾ, തത്സമയ പ്രതികരണങ്ങൾ, ഹാഫ്-ടൈം ചർച്ചകൾ, മത്സരശേഷമുള്ള വിശകലനങ്ങൾ, ക്വിസ് മത്സരങ്ങൾ, ക്രിയേറ്റർമാർ നേരിട്ട് നടത്തുന്ന ചലഞ്ചുകൾ എന്നിവയിൽ ഈ പ്ലാറ്റ്‌ഫോമിലൂടെ ആരാധകർക്ക് പങ്കാളികളാകാം. ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ക്രിയേറ്റർമാരായ രോഹൻ ജോഷി, സാക്ഷി ശിവദാസനി, കാശ്വി ഹിരാനന്ദാനി എന്നിവരാണ് ഈ ലൈവ് സ്ട്രീമുകൾക്ക് നേതൃത്വം നൽകുന്നത്. ഇതിൽ പങ്കെടുക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് കൊക്ക-കോളയുടെ ബ്രാൻഡഡ് മിനി ഫ്രിഡ്ജുകൾ, ക്യാപ്പുകൾ, ടീ-ഷർട്ടുകൾ, സിപ്പറുകൾ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരവുമുണ്ട്.
അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ‘ഫിഫയുമായുള്ള’ (FIFA) ദീർഘകാല ബന്ധത്തിലൂടെ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണ് കൊക്ക-കോളയെന്നും, പ്രമുഖ സ്പോർട്സ് മീഡിയ പ്ലാറ്റ്‌ഫോമായ റെവ്‌സ്‌പോർട്‌സുമായി (RevSportz) ചേർന്നാണ് ഇന്ത്യയിൽ ക്രിയേറ്റർമാർ നയിക്കുന്ന ഈ തത്സമയ അനുഭവം ഒരുക്കുന്നതെന്നും കൊക്ക-കോള ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യ മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ കാർത്തിക് സുബ്രഹ്മണ്യൻ വ്യക്തമാക്കി.
ഫുട്ബോൾ എപ്പോഴും വലിയ വികാരങ്ങളും ചർച്ചകളും കൂട്ടായ്മകളും നിറഞ്ഞതാണെന്നും, കൊക്ക-കോള മാച്ച്ഡേ ഹാങ്ങൗട്ടിലൂടെ മത്സരരാത്രികളിലെ ചർച്ചകളെ രാജ്യത്തുടനീളമുള്ള ആരാധകർക്കായി ഒരു തത്സമയ ഡിജിറ്റൽ അനുഭവമാക്കി മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും റെവ്സ്പോർട്സ് സ്ഥാപകനും സി.ഇ.ഒയുമായ ബോറിയ മജുംദാർ പറഞ്ഞു.
Story Summary: Coca-Cola India has launched ‘Matchday Hangout’ for football fans to watch the FIFA World Cup matches live with digital creators like Rohan Joshi, Sakshi Shivadasani, and Kaashvi Hiranandani. Fans ordering Coca-Cola through Zepto or Blinkit during match hours get access to these interactive live streams featuring predictions, quizzes, and rewards like mini-fridges and tees. The initiative is rolled out in partnership with RevSportz.

