അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഫണ്ട് തിരിമറി ആരോപണങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കി ഉത്തർപ്രദേശ് സർക്കാർ. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം ക്ഷേത്ര സമുച്ചയത്തിലെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിലെ 11-ാം നമ്പർ ഗേറ്റ് വഴിയാണ് സംഘം അകത്ത് പ്രവേശിച്ചത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സംഘം ശേഖരിച്ചതായാണ് വിവരം.(SIT Begins Probe Into Alleged Donation Fund Misappropriation At Ayodhya Ram Mandir)
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനയെത്തുടർന്ന് ജൂൺ 13-നാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് അധ്യക്ഷനായ സംഘത്തിൽ, ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്., ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽരതൻ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഏഴ് ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും, 15 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. ഏകദേശം ഒരാഴ്ച മുമ്പാണ് ക്ഷേത്ര ഫണ്ടിലെ തിരിമറികളെക്കുറിച്ചുള്ള ആരോപണങ്ങൾ പുറത്തുവന്നത്. തുടർന്ന് പൊതുസമൂഹത്തിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നതോടെയാണ് ട്രസ്റ്റ് സർക്കാർ തലത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടത്.
Story Summary
A three-member Special Investigation Team (SIT), constituted by the Uttar Pradesh government, has begun its probe into alleged misappropriation of donation funds at the Ayodhya Ram Mandir. Led by Lucknow Divisional Commissioner Vijay Vishwas Pant, the team visited the temple complex on June 15 to collect documents and is mandated to submit a final report within 15 days.

