റിപ്പോർട്ട് : അൻവർ ഷരീഫ്
തൃശ്ശൂർ: കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം തൃശ്ശൂർ കിലയിൽ (KILA) വെച്ച് വിജയകരമായി ചേർന്നു (Kerala Block Panchayat Association). അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി.പി. മുരളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ സെക്രട്ടറി പി.എം. കൃഷ്ണൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ട് കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. വരും വർഷങ്ങളിലേക്കുള്ള അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കോട്ടയിൽ രാധാകൃഷ്ണനെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ പി.കെ.സി. അബ്ദുറഹിമാനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വ. ജോസ് പ്ലാക്കൂട്ടം (ലാഴം, കോട്ടയം), അബ്ദുള്ളക്കുഞ്ഞി ചെർക്കള (കാസർഗോഡ്), എം.വി. സരള (ഇരിട്ടി, കണ്ണൂർ) എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. ഡി. രഘുനാഥൻ നായർ (വാമനപുരം, തിരുവനന്തപുരം), ടിജിൻ ജോസഫ് (ചമ്പക്കുളം, ആലപ്പുഴ), കെ. സുരേഷ് (ഒറ്റപ്പാലം, പാലക്കാട്) എന്നിവരെ സെക്രട്ടറിമാരായും യോഗം ചുമതലപ്പെടുത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജസ്സി ഷിജി (തളിപ്പറമ്പ്), കെ.കെ. ഹനീഫ (കല്പറ്റ), അജിത (കോഴിക്കോട്), നൗഷാദ് സി. (താനൂർ), എ.പി. രാംദാസ് (പട്ടാമ്പി), നഫീസ കെ.വി. (വടക്കാഞ്ചേരി), ക്ലമന്റ് ഫ്രാൻസിസ് (മുല്ലശ്ശേരി), ജയസോമൻ (മുളന്തുരുത്തി), അഫ്സൽ നമ്പ്യാരത്ത് (പള്ളുരുത്തി), മോഹനൻ നായർ (അടിമാലി), അഡ്വ. പി.എ. ഷമീർ (കാഞ്ഞിരപ്പള്ളി), മനീഷ് എം. പുറക്കാട് (അമ്പലപ്പുഴ), ഈപ്പൻ കുര്യൻ (പുളിക്കീഴ്), സാം വർഗീസ് (മുഖത്തല), എം. നസീർ (ചടയമംഗലം), എസ്. ഉഷാകുമാരി (പാറശ്ശാല) എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച കൗൺസിൽ യോഗത്തിൽ ഡി. രഘുനാഥൻ നായർ നന്ദി പ്രകാശിപ്പിച്ചു.
Story Summary:
The Kerala Block Panchayat Association state council meeting held at KILA, Thrissur, elected its new office bearers. Vadakara Block Panchayat President Kottayil Radhakrishnan has been chosen as the new State President, and Kondotty Block Panchayat President P.K.C. Abdurahiman was elected General Secretary.

