Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
HomeKeralaആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റി; ഡോ....

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റി; ഡോ. വി. മീനാക്ഷിക്ക് പുതിയ ചുമതല | Kerala Health Department Director replaced

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ നിർണ്ണായക സ്ഥലംമാറ്റം. ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റി സർക്കാർ ഉത്തരവിറക്കി (Kerala Health Department Director replaced). പകരം നിലവിലെ അഡീഷണൽ ഡയറക്ടർ (ഫാമിലി വെൽഫെയർ) ആയ ഡോ. വി. മീനാക്ഷിക്കാണ് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകിയിരിക്കുന്നത്.

ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ. കെ.ജെ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായി പുനർനിയമിച്ചിട്ടുണ്ട്. ഹെൽത്ത് സർവീസ് ഡയറക്ടർ പദവിയിൽ ഡോ. റീന മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഈ മാറ്റമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ താൽക്കാലിക ക്രമീകരണം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും, ഹെൽത്ത് സർവീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന അതീവ ജാഗ്രതാ സാഹചര്യത്തിനിടയിൽ ഡോ. റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടിരുന്നതായും, ഇതും പെട്ടെന്നുള്ള ഈ തസ്തിക മാറ്റത്തിന് കാരണമായതായും പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവിൽ സർക്കാർ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. വരും ദിവസങ്ങളിൽ ആരോഗ്യവകുപ്പിലെ ഉയർന്ന തസ്തികകളിൽ കൂടുതൽ പുനഃസംഘടനകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.