അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ (AI-171) വിമാനാപകടത്തിൽ മരിച്ചവരുടെ 96 ശതമാനം കുടുംബങ്ങൾക്കും ഇടക്കാല ധനസഹായമായ 25 ലക്ഷം രൂപ വീതം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. അവശേഷിക്കുന്ന നാല് ശതമാനം പേർക്ക് നിയമപരമായ അവകാശ തർക്കങ്ങളും രേഖകളിലെ അപര്യാപ്തതയും മൂലമാണ് തുക കൈമാറാൻ സാധിക്കാത്തത്.(Air India plane crash, Air India completes interim compensation distribution)
ടാറ്റാ സൺസ് ചെയർമാൻ പ്രഖ്യാപിച്ച 1 കോടി രൂപ വീതമുള്ള ജീവകാരുണ്യ സഹായം 91 ശതമാനം കുടുംബങ്ങൾക്കും ‘AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്’ വഴി ഇതിനകം നൽകിക്കഴിഞ്ഞു. അപകടത്തിൽ പരിക്കേറ്റ പ്രദേശവാസികളിൽ 94 ശതമാനം പേർക്കും പരിക്കിന്റെ തീവ്രതയും ജീവനോപാധികൾക്കുണ്ടായ നാശനഷ്ടങ്ങളും കണക്കാക്കി അർഹമായ നഷ്ടപരിഹാരം നൽകി.
അന്തിമ നഷ്ടപരിഹാരത്തിനായുള്ള നടപടികൾ ആരംഭിച്ചെങ്കിലും, ഇതിനായി യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കും അന്തിമ വിതരണം നടക്കുക. അപകടത്തിൽ മരിച്ചവരുടെ വ്യക്തിഗത സാധനങ്ങൾ ബന്ധുക്കൾക്ക് തിരികെ നൽകുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇന്ത്യയിലും യുകെയിലുമായി 139 കുടുംബങ്ങൾ സാധനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ, വൈകാരിക കാരണങ്ങളാൽ 15 കുടുംബങ്ങൾ സാധനങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചു.
Story Summary
Air India has completed the distribution of interim financial assistance to 96% of the families affected by the tragic AI-171 plane crash in Ahmedabad, which occurred on June 12, 2025. In addition to the interim relief, the majority of the families have received a special humanitarian aid of Rs 1 crore each, and efforts to return personal belongings to the families are ongoing.

